DTP Operator Vacancy Apply Now

സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിറ്റിപി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത; എസ്.എസ്.എൽ.സിയും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രിന്റിംഗ് ടെക്നോളജിയിലെ ഡിപ്ലോമ/പ്രിന്റിംഗ് ടെക്നോളജിയിലെ ഏതെങ്കിലും വിഭാഗത്തിലെ കെ.ജി.ടി.ഇ/എം. ജി.ടി.ഇ (ലോവർ)/പ്രിന്റിംഗ് ടെക്നോളജിയിൽ വി.എച്ച്.എസ്.ഇ കോഴ്സും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിറ്റിപി സർട്ടിഫിക്കറ്റും/ഡിസിഎ എന്നിവയിൽ ഏതിലെങ്കിലും ഒരു അംഗീകൃത സർട്ടിഫിക്കറ്റ്. പി.ജി.ഡി.സി.എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം.

പ്രായപരിധി: 50 വയസ്.

23410 രൂപയാണ് പ്രതിമാസ കരാർ വേതനം. അവസാന തീയതി ഒക്ടോബർ 10.

അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും (ഇ-മെയിലും ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അയയ്ക്കണം. ഒരു വർഷത്തേക്കാണ് കരാർ.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *