Latest jobs 08/2025 Apply Now

തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ മുല്ലശ്ശേരി ബ്ലോക്കിൽ ഒരു രാത്രികാല വെറ്ററിനറി ഡോക്ടർ, അന്തിക്കാട് മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഒരു വെറ്ററിനറി ഡോക്ടർ, വിവിധ ബ്ലോക്കുകളിലായി ആറ് ഡ്രൈവർ കം അറ്റന്റന്റ് എന്നീ ഒഴിവുകളിലേക്ക് താത്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

90 ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും നിയമനം.

ഏഴാം ക്ലാസ്സ് പാസായ എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് ഡ്രൈവർ കം അറ്റന്റന്റർ തസ്തികയിലേക്ക് അപേക്ഷിക്കാം.

വെറ്ററിനറി സയൻസിൽ ബിരുദം ,വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതകളുള്ളവർക്ക് വെറ്ററിനറി സർജൻ തസ്തികയിലേക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകുന്നതാണ്.

താത്പര്യമുള്ളവർ തൃശ്ശൂർ പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ (എ.ഡി.സി.പി ഓഫീസ്) ഓഗസ്റ്റ് 12ന് ഉച്ചയ്ക്ക് 12.00 മണിക്കും (വെറ്ററിനറി ഡോക്ടർ), രണ്ട് മണിക്കും (ഡ്രൈവർ കം അറ്റന്റന്റർ) നടത്തുന്ന കൂടിക്കാഴ്ചകൾക്കായി ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.

ഫോൺ നമ്പർ 0487 236 1216

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *