
സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1479 ഒഴിവുണ്ട്, ഇതിൽ 1200 ഒഴിവ് നഴ്സിങ് ഓഫീസറുടേതാണ്. സംവരണവും ഇളവുകളും ഉത്തർപ്രദേശ് സർക്കാരിന്റെ നിയമങ്ങളു അനുസരിച്ചായിരിക്കും.
സ്റ്റെനോഗ്രാഫർ:
- ഒഴിവ് 64,
- ശമ്പള സ്കെയിൽ: ലെവൽ -4,
- യോഗ്യത: ബിരുദവും മിനിറ്റി ൽ 80 വാക്ക് സ്റ്റെനോഗ്രഫി സ്പീഡും 25 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും.
- പ്രായം: 18-40.
ഹോസ്പിറ്റൽ അറ്റൻഡന്റ്:
- ഒഴിവ്-43,
- ശമ്പളസ്കെയിൽ: ലെവൽ- 1,
- യോഗ്യത: പത്താം ക്ലാസ് വിജയം,
- പ്രായം: 18-40.
സ്റ്റോർ കീപ്പർ:
- ഒഴിവ്-22,
- ശമ്പളസ്സെയിൽ: ലെവൽ- 6,
- യോഗ്യത: ഏതെങ്കിലും വിഷയ ത്തിലുള്ള ബിരുദവും മെറ്റീരിയൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം/ ഡിപ്ലോമയും കംപ്യൂട്ടർ പരിജ്ഞാനവും.
- പ്രായം: 18-40.
നഴ്സിങ് ഓഫീസർ:
- ഒഴിവ്-1200,
- ശമ്പള സ്കെയിൽ: ലെവൽ -7,
- യോഗ്യത: ബിഎസ്‌സി (ഓണേഴ്സ‌്) നഴ്‌സിങ്/ബി എസ്സി നഴ്സിങ്/ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്. അല്ലെങ്കിൽ ജനറൽ നഴ്‌സിങ് മിഡ് വൈഫറിയിൽ ഡിപ്ലോമ യും കുറഞ്ഞത് 50 കിടക്കകളു ള്ള ആശുപത്രിയിൽ രണ്ട് വർഷ ത്തെ പരിചയവും.
- അപേക്ഷ കർക്ക് സ്റ്റേറ്റ്/ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം.
- പ്രായം: 18-40.
ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ്:
- ഒഴിവ്- 81,
- ശമ്പളസ്സെയിൽ: ലെവൽ – 5,
- യോഗ്യത: ബി എസി (അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോള ജിസ്റ്റ്/ഒടി ടെക്നോളജി/ അനസ്തേ ഷ്യ ടെക്നോളജി).
- പ്രായം: 18-40.
മറ്റ് തസ്തികകളും ഒഴിവും:
- ജൂനിയർ അക്കൗണ്ട്സ് ഓഫീസർ-6,
- ടെക്നിക്കൽ ഓഫീസർ (സിഡബ്ല്യുഎസ് ബയോ മെഡിക്കൽ)-1,
- ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്-7,
- മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ-2,
- സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്-32,
- ഡ്രാഫ്റ്റ്സ്മാൻ-1,
- സിഎസ്എസ്‌ഡി അസിസ്റ്റന്റ്-20.
തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ പരീക്ഷക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. അപേക്ഷാഫീസ്: 1180 രൂപ.
അപേക്ഷ: ഓൺലൈനായി അയക്കണം. അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത് ജൂൺ 19 മുതൽ കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്