
ആലപ്പുഴഃ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, കാണാതാകുന്നതും, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതുമായ കുട്ടികള്‍ക്ക് വേണ്ടി പാരാ ലീഗല്‍ വോളൻ്റീയര്‍മാരെ (പി.എല്‍.വി) ജില്ലയിലെ പോലീസ് സബ് ഡിവിഷന്‍ സ്റ്റേഷനുകളില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയാണ് (ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി) യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്.
750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍, ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം .
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: ബിരുദം . എം.എസ്.ഡബ്ല്യൂ, ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: നിയമവിദ്യാര്‍ഥികള്‍ക്ക് 18-65 വയസ്സും മറ്റുള്ളവര്‍ക്ക് 25-65 വയസ്സുമാണ്.
അപേക്ഷകരെ നിയമാനുസൃതമായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കും.
താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 23ന് മുമ്പായി ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നേരിട്ടോ, സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ എന്ന വിലാസത്തില്‍ തപാലിലോ അപേക്ഷ സമര്‍പ്പിക്കണം . ഫോണ്‍: 0477-2262495.