ITBP GD Constable Sports Vacancy Apply Now

ഇന്തോ-ടിബറ്റൻ ബോർഡർ പൊലിസിലേക്ക് കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി റിക്രൂട്ട്മെന്റ് നടക്കുന്നു. കായിക ഇനങ്ങളിൽ മികവ് തെളിയിച്ച ഉദ്യോഗാർഥികൾക്കായി 133 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാനാവും. താൽക്കാലിക റിക്രൂട്ട്മെന്റിനാണ് വിജ്ഞാപനമെത്തിയത്. ഇത് പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 2.

ഇന്തോടിബറ്റൻ ബോർഡർ പൊലിസിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഗ്രൂപ്പ് സി സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ്. ആകെ 133 ഒഴിവുകൾ. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.

ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി : 18 വയസ് മുതൽ 33 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി തുടങ്ങിയ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത : പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഒളിംപിക് ഗെയിംസ് / സമ്മർ/ വിൻ്റർ, വേൾഡ് ചാമ്പ്യൻഷിപ്പ/ വേൾഡ്‌കപ്പ്, ഏഷ്യൻ ഗെയിംസ്/ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്/കപ്പ്/ കോമൺവെൽത്ത് ഗെയിംസ്, യൂത്ത് ഒളിംപിക് ഗെയിംസ്, യൂത്ത്/ജൂനിയർ ഏഷ്യൻ ചാമ്പ്യൻ, ഷിപ്പ്& യുത്ത് /ജുനിയർ കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ്, സാഫ് ഗെയിംസ്, നാഷണൽ ഗെയിംസ്, സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പ്, യൂത്ത്/ ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുത്തവരായിരിക്കണം.

പുരുഷൻമാർക്ക് 170 സെ.മീ ഉയരവും, 80 സെ.മീ നെഞ്ചളവും ആവശ്യമാണ്. സ്ത്രീകൾക്ക് 157 സെ.മീ ഉയരം വേണം.

അപേക്ഷ ഫീസ് : ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർ 100 രൂപ അപേക്ഷ ഫീസായി നൽകണം. വനിതകൾ, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.

അപേക്ഷ : ഉദ്യോഗാർഥികൾ ഐടിബിപിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെൻ്റ് വിൻഡോയിൽ ജിഡി കോൺസ്റ്റബിൾ സ്പോർട്‌സ് ക്വാട്ട തിരഞ്ഞെടുക്കുക. ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ നൽകുക. ജിഡി കോൺസ്റ്റബിൾ പോസ്റ്റിലേക്കുള്ള വിശദമായ വിജ്ഞാപനം താഴെ നൽകുന്നു. സംശയങ്ങൾ അത് വായിച്ച് മനസിലാക്കുക. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഏപ്രിൽ രണ്ടുവരെ

അപേക്ഷ നൽകാൻ: click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *