March Govt Jobs Apply Now

കേരള സർക്കാർ സ്ഥാപനത്തിൽ വിവിധ പോസ്റ്റുകളിലേക്ക് നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഫാർമസിസ്റ്റ് നിയമനം

സപ്ലൈകോയുടെ കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മെഡിക്കൽ സ്റ്റോറിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള (സർക്കാർ /സ്വകാര്യമേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാർമസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

താൽപര്യമുള്ളവർ മാർച്ച് പത്തിന് പതിനൊന്നു മണിക്കും മൂന്നുമണിക്കിമിടയിൽ അസൽസർട്ടിഫിക്കറ്ററുകളും, തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ എത്തണം.വിശദവിവരത്തിന് ഫോൺ : 9446569997.

സ്പെഷ്യൽ ക്ലർക്ക് തസ്‌തികയിൽ താൽക്കാലിക ഒഴിവ്

തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്‌ടറേറ്റിൽ ഒരു സ്പെഷ്യൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്.

ആർമി/ നേവി/ എയർഫോഴ്‌സ് സേനാവിഭാഗങ്ങളിൽ നിന്ന് ക്ലർക്ക് തസ്‌തികയിൽ വിരമിച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ ആയിരിക്കണം അപേക്ഷകർ.

179 ദിവസക്കാലയളവിലേക്കാണ് നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *