സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ കോൺ സ്റ്റബിൾ/ ഡ്രൈവർ, ഫയർ സർവീസ് ഡ്രൈവർ തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. 1124 ഒഴിവുണ്ട്. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
ശമ്പളം: 21,700-69,100 രൂപ.
വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യവും ഹെവി മോട്ടോർ വെഹിക്കിൾ/ ട്രാൻസ്പോർ ട്ട് വെഹിക്കിൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഗിയറുള്ള മോട്ടോർ സൈക്കിൾ എന്നിവ ഓടിക്കുന്നതി നുള്ള സാധുവായ ലൈസൻസുമുണ്ടായിരിക്കണം. ഇവയിൽ ഏതെ ങ്കിലും വാഹനം മൂന്നുവർഷമായി ഓടിക്കുന്നവരായിരിക്കണം.
ശാരീരികയോഗ്യത: കുറഞ്ഞ ത് 167 സെ.മീ. ഉയരവും കുറഞ്ഞത് 80 സെ.മീ. നെഞ്ചളവ വും (വികാസം അഞ്ച് സെ.മീ.) ഉണ്ടായിരിക്കണം. എസ്.ടി. വിഭാ ഗക്കാർക്ക് ഉയരത്തിൽ ഏഴ് സെ.മീ. വരെയും നെഞ്ചളവിൽ നാല് സെ.മീ. വരെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാരുടെ ശാരീരികയോ ഗ്യത മുൻപ് പരിശോധിച്ചതായതി നാൽ ഈ തിരഞ്ഞെടുപ്പിൽ ബാധ കമാക്കിയിട്ടില്ല. അപേക്ഷകർക്ക് പ്രായത്തിനും ഉയരത്തിനും ഒത്ത തൂക്കം ഉണ്ടായിരിക്കണം. മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം (മാന ദണ്ഡങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).
പ്രായം: 2025 മാർച്ച് നാലിന് 21-27 വയസ്സ്. ഉയർന്ന പ്രായപ രിധിയിൽ ഒ.ബി.സി. വിഭാഗക്കാർ ക്ക് അഞ്ച് വർഷത്തെയും എസ്. സി, എസ്.ടി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവും ലഭിക്കും
ഓൺലൈൻ വഴി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം മൂന്ന് മാസത്തി ലേറെ പഴക്കമില്ലാത്ത പാസ്പോർ ട്ട് സൈസ് കളർഫോട്ടോയും ഒപ്പും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും സ്ലാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഫോട്ടോയും ഒപ്പും ജെ.പി.ഇ.ജി. ഫോർമാറ്റിലും രേഖകൾ പി.ഡി. എഫായുമാണ് അപ്ലോഡ് ചെയ്യേണ്ടത്. ഒരാൾ ഒരു അപേ ക്ഷയേ അയയ്ക്കാവൂ. മുൻഗണനാക്ര മത്തിൽ തസ്തിക രേഖപ്പെടുത്താം.
വെബ്സൈറ്റ്: https://cisfrectt.cisf.gov.in.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 4.