കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ (ആർ.പി) തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഹോണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായിരിക്കും നിയമനം നടത്തുക. ടി തസ്തികയിലേയ്ക്കുള്ള നിയമനനടപടികൾ സർക്കാർ പരിഗണനയിലുള്ളതിനാൽ, സർക്കാർ നിയമനം നടത്തുന്നതിന് അനുമതി നൽകുന്ന മുറയ്ക്ക് നിലവിലെ നിയമനം റദ്ദാക്കുന്നതാണ്.

വിശദമായ വിവരങ്ങൾ

  • തസ്തിക : ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ (സ്റ്റേറ്റ്)
  • ഒഴിവ് : 2 (സംസ്ഥാന മിഷൻ)
  • നിയമന രീതി : ഹോണറേറിയം അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം
  • ഓണറേറിയം : 30,000 രൂപ പ്രതിമാസം.

വിദ്യാഭ്യാസ യോഗ്യത :

  • ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും, കംപ്യൂട്ടർ പരിജ്ഞാനവും കമ്മ്യൂണിറ്റി തലത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി :

  • 31/08/2024 ന് 25 നും 40 നും ഇടയിൽ

പ്രവൃത്തിപരിചയം

  • കുടുംബശ്രീയിൽ നിലവിൽ ജോലി ചെയ്യുന്നവർ, ബ്ലോക്ക് കോഓർഡിനേറ്റർമാർ, അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പംഗങ്ങൾ എന്നിവർക്ക് മുൻഗണന. നന്നായി എഴുതാനും, അവതരണം നടത്താനും ഉള്ള കഴിവുണ്ടായിരിക്കണം

അപേക്ഷ സമർപ്പിക്കേണ്ട രീതി

  • അപേക്ഷകൾ Www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ Online ആയി സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 14/10/2024, വൈകുന്നേരം 5 മണി
  • അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്
  • നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്പ്മെൻറ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
  • അപേക്ഷാർത്ഥികൾ 300 രൂപ പരീക്ഷാഫീസായി അടയ്യേണ്ടതാണ്.

Apply Now :- Click Here
Official Notification :- Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *