തുർക്കിയിലെ പ്രമുഖ കപ്പൽ നിർമാണ കമ്പനിയിലേക്ക് വിവിധ ടെക്‌നീഷ്യൻമാരുടെ വാക്ക് ഇൻ ഇൻറർവ്യൂ ( 08 .10 .2023).
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനെ തുർക്കിയിലെ പ്രമുഖ കപ്പൽ നിർമാണ കമ്പനിയിലേക്ക് ഹൾ & ഔട്ട് ഫിറ്റിങ് വെൽഡേഴ്സ്, പൈപ്പ് വെൽഡേഴ്സ് (2G, 5G) ടിഗ് & ആർക്ക്, പൈപ്പ് വെൽഡേഴ്സ് FCAW (3G, 4G), ഫാബ്രിക്കേറ്റർ /ഫിറ്റർ സ്ട്രക്ച്ചർ , ഫാബ്രിക്കേറ്റർ /ഫിറ്റർ പൈപ്പിങ് , ഗ്രൈൻഡർ, എന്നീ ഒഴിവുകളിലേക്ക് 40 – വയസിനു താഴെ പ്രായമുള്ള പുരുഷ ഉദ്യോഗാർത്ഥികളെ റിക്രൂട്ട്മെന്റ് നടത്തുന്നു . ശമ്പളം കൂടാതെ താമസ സൗകര്യം ,മെഡിക്കൽ , വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
യോഗ്യതകൾ ഉദ്യോഗാർത്ഥികൾക്ക് പ്രസക്തമായ മേഖലയിൽ ഐടിഐ/ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം കൂടാതെ ഷിപ്പ് ബിൽഡിംഗ്/ഓഫ്‌ഷോർ അല്ലെങ്കിൽ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. വിദേശ/വിദേശ പരിചയമുള്ള തൊഴിലാളികൾക്ക് മുൻഗണന നൽകും.
താല്പര്യമുള്ളവർ ബയോഡേറ്റ ,വിദ്യാഭ്യാസം, തൊഴിൽ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ രേഖകകൾ സഹിതം ഒക്ടോബർ മാസം, 8 തീയതിയിൽ അങ്കമാലി ഇങ്കൽ ടവർ, 4 -ആം നിലയിലെ ഒഡെപെക്കിന്റെ ഓഫീസിൽ വെച്ച് നടത്തുന്ന വാക്ക്-ഇൻ -ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
Apply Latest Job Vacancy : Click Here