ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെൻറ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിൻറെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനിയർ, ഒരു സൈറ്റ് എൻജിനിയർ എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത : സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും .
പ്രതിദിനം 1,455 രൂപ വേതനമായി നൽകും.
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10 നകം ലഭ്യമാക്കണം. അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെൻറ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014.
ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com
കൂടുതൽ വിവരങ്ങൾക്ക് : https://fisheries.kerala.gov.in/adak
ഏത് യോഗ്യത ഉള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട ജോലികൾ Click Here