Kerala Mahila Samakhya Society Recruitment 2023 Apply Now

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസനവകുപ്പിന്റെ സഹായത്തോടെ, തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആന്റ് ചിൽഡ്രൻസ് ഹോം, ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21.02.2023 ന് രാവിലെ 11 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന്ഹാജരാകേണ്ടതാണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

  • ക്ലീനിങ് സ്റ്റാഫ് : 02
  • നഴ്സിംഗ് സ്റ്റാഫ് : 01
  • സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) : 01
  • സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) : 02
  • മാനേജർ : 01
  • കുക്ക് : 01

ക്ലീനിംഗ് സ്റ്റാഫ്

  • 2 ഒഴിവ് (ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റെർ -1, വിമൻ ആന്റ്ചിൽഡ്രൻസ് ഹോം – 1)
  • അഞ്ചാം ക്ലാസ്സ് യോഗ്യത
  • പ്രായം: 20 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക്
  • വേതനം: പ്രതിമാസം 9000/- രൂപ

നഴ്സിംഗ് സ്റ്റാഫ്

  • 1 ഒഴിവ് (ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ)
  • യോഗ്യത: ജനറൽ നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ്
  • പ്രായം: 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
  • വേതനം: പ്രതിമാസം 24520/- രൂപ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, മാനേജർ, കുക്ക് എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട യോഗ്യത യുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2023 ഫെബ്രുവരി 17 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയച്ചു തരേണ്ടതാണ്. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമ ന.പി.ഒ, തിരുവനന്തപുരം – 695 002

സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്)

  • 11 ഒഴിവ്
  • യോഗ്യത: PG in Psychology.
  • പ്രായം 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
  • 2 വർഷത്തെ പ്രവൃത്തി പരിചയം
  • വേതനം- പ്രതിമാസം 20000/- രൂപ

സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്)

  • യോഗ്യത: MSWIPG in (Psychology/Sociology),
  • ഒരു വർഷത്തെ പ്രവൃത്തി പരിചയം.
  • പ്രായം: 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക്മുൻഗണന നൽകുന്നതാണ്. –
  • പ്രതിമാസം 16000/- രൂപ വേതനം

മാനേജർ

  • യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, 2 വർഷത്തെ പ്രവൃത്തിപരിചയം. (കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ 2 വർഷത്തെപ്രവൃത്തി പരിചയം )
  • പ്രായം: 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക്മുൻഗണന നൽകുന്നതാണ്.
  • വേതനം: പ്രതിമാസം 15000/- രൂപ

കുക്ക്

  • യോഗ്യത : അഞ്ചാം ക്ലാസ്സ് പാസാകണം
  • പ്രായം 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
  • വേതനം: പ്രതിമാസം 12000/- രൂപ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം :സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1552, കല്പന, കുഞ്ചാലുംമൂട്, കരമന,പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666,

ഇ-മെയിൽ keralasamakhya@gmail.com, വെബ്സൈറ്റ് : www.keralasamakhya.org/

Apply Now

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *