കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സർക്കാർ സ്ഥാപനം) ഉടമസ്ഥതയിലുള്ള ഓർഡിനറി, സിറ്റി സർവ്വീസ് ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
ഡ്രൈവർ യോഗ്യത
ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.മുപ്പതിൽ ( 30 ) ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം . പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം
കണ്ടക്ടർ യോഗ്യത
ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കി യിരിക്കണം .അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്ന് 10 -ാം ക്ലാസ് പാസ്സായിരിക്കണം .അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ കണ്ടക്ടർ തസ്തികയിൽ ഏതെങ്കിലും പ്രമുഖ ബസ് ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം . പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം
പ്രായപരിധി
ഡ്രൈവർ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ .കണ്ടക്ടർ അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ
ശമ്പള വിവരം
സർക്കാർ ഉത്തരവ് പ്രകാരം 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. അധിക മണിക്കൂറിന് 130 രൂപ അധിക സമയ അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും ലഭ്യമാകുന്നതാണ്. ഇപ്രകാരം ജോലിക്ക് നിയോഗിക്കപ്പെടുന്നവർ Motor Transport Workers Act 1961 Rules 1962 അനുസരിച്ചുള്ള Duty Pattern അനുസരിച്ച് ഡ്യൂട്ടി ചെയ്യാൻ ബാദ്ധ്യസ്ഥർ ആയിരിക്കും,
അപേക്ഷിക്കേണ്ട വിധം
അപേക്ഷയോടൊപ്പം ലൈസൻസ് , വിദ്യാഭ്യാസ യോഗ്യത , പ്രവർത്തി പരിചയം , വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ , പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 30 / 11 / 2022 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി www.kcmd.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ് . അപേക്ഷയോടൊപ്പം 100 / – രൂപ അപേക്ഷാഫീസായി ഓൺലൈനായി അടയ്ക്കേണ്ടതാണ് . ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്നതോ അപേക്ഷാഫീസ് അടയ്ക്കാത്തതോ ആയിട്ടുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .