കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ തസ്തികകളിലായി നിരവധി പുതിയ തൊഴിലവസരങ്ങൾ വന്നിട്ടുണ്ട്. AIIMS, SIDBI, NABARD, NTPC, C-DOT തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ ഒഴിവുകളുടെയും അപേക്ഷിക്കേണ്ട അവസാന തീയതികളുടെയും പൂർണ്ണവിവരങ്ങൾ താഴെ നൽകുന്നു
ഒഴിവുകൾ വന്നിട്ടുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ
- ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), മംഗളഗിരി
- ഗതി ശക്തി വിശ്വവിദ്യാലയ (GSV), വഡോദര
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (NIH), കൊൽക്കത്ത
- സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI)
- നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ് (NABARD)
- എൻടിപിസി ലിമിറ്റഡ് (NTPC)
- ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (CPCL)
- സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (C-DOT)
- ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളജ് (ASMC), ഗോണ്ട
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (NIEPMD), ചെന്നൈ
AIIMS മംഗളഗിരി: 26 ഒഴിവ്
- ആന്ധ്രപ്രദേശ് മംഗളഗിരിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 26 ഫാക്കൽറ്റി ഒഴിവ്.
- ഡയറക്ട്/ഡെപ്യൂട്ടേഷൻ നിയമനം.
- അവസാന തീയതി: ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
- ഒഴിവുള്ള വകുപ്പുകൾ: മെഡിക്കൽ ഹെമറ്റോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, നിയോനറ്റോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തുടങ്ങി 17 വകുപ്പുകളിലാണ് ഒഴിവ്.
- വെബ്സൈറ്റ്: www.aiimsmangalagiri.edu.in
GSV: 19 ഒഴിവ്
- ഗുജറാത്ത് വഡോദരയിലെ ഗതി ശക്തി വിശ്വവിദ്യാലയയിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ തസ്തികയിൽ 19 ഒഴിവ്.
- അവസാന തീയതി: ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
- ഒഴിവുള്ള എൻജി. വിഭാഗങ്ങൾ: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഏവിയേഷൻ, മാരിടൈം.
- വെബ്സൈറ്റ്: https://gsv.ac.in/careers/
NIH: 26 ഒഴിവ്
- കൊൽക്കത്തയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയിൽ വിവിധ തസ്തികകളിലായി 26 ഒഴിവ് (കരാർ നിയമനം).
- ഇന്റർവ്യൂ തീയതികൾ: ഡിസംബർ 15, 16, 17, 18, 21, 22, 23, 24.
- തസ്തികകൾ: അസിസ്റ്റന്റ് പ്രഫസർ, ആർഎംഒ, മെഡിക്കൽ ഓഫിസർ, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, എംടിഎസ്, കൺസൾട്ടന്റ്, ജൂനിയർ റിസർച് ഫെലോ.
- വെബ്സൈറ്റ്: www.nih.ayush.gov.in
SIDBI: 68 ഓഫിസർ
- സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 68 ഒഴിവ്.
- ജനറൽ, സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിലാണ് അവസരം (ഗ്രേഡ് എ, ബി വിഭാഗം).
- അവസാന തീയതി: ഡിസംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
- യോഗ്യത: ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
- ഒഴിവുകളുടെ വിഭജനം: അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) തസ്തികയിൽ 63 ഒഴിവും (ജനറൽ – 53, സിസ്റ്റംസ്/ഐടി – 5, ലീഗൽ – 3, ഹിന്ദി – 2), മാനേജർ (ഗ്രേഡ് ബി) തസ്തികയിൽ 5 ഒഴിവുമുണ്ട്.
- വെബ്സൈറ്റ്: www.sidbi.in
NABARD: 24 ഒഴിവ്
- നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ (നബാർഡ്) സ്പെഷലിസ്റ്റ് അവസരം.
- മുംബൈയിലും റീജനൽ ഓഫിസുകളിലും കരാർ നിയമനം.
- അവസാന തീയതി: ഡിസംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
- ഒഴിവുകൾ: ജൂനിയർ പ്രോജക്ട് അസോഷ്യേറ്റ് (21 ഒഴിവ് – കേരളത്തിൽ ഒരൊഴിവ്), സീനിയർ പ്രോജക്ട് അസോഷ്യേറ്റ് (3 ഒഴിവ്).
- യോഗ്യത: ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.
- വെബ്സൈറ്റ്: www.nabard.org
NTPC: 40 മാനേജർ
- ഡൽഹി ആസ്ഥാനമായ എൻടിപിസി ലിമിറ്റഡിൽ മാനേജർ, ഡെപ്യൂട്ടി തസ്തികകളിൽ 40 ഒഴിവ്.
- യോഗ്യത: ഫിനാൻസ് വിഭാഗത്തിൽ ജോലി പരിചയമുള്ളവർക്കാണ് അവസരം.
- അവസാന തീയതി: ഡിസംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
- ശമ്പളം: മാനേജർ: 80,000 – 2,20,000; ഡെപ്യൂട്ടി മാനേജർ: 70,000 – 2,00,000.
- വെബ്സൈറ്റ്: www.careers.ntpc.co.in (വിശദവിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)
CPCL: 41 ഒഴിവ്
- കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 41 ഒഴിവ്.
- അവസാന തീയതി: ഡിസംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
- തസ്തികകൾ: എൻജിനീയർ (കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ), ഓഫിസർ (ഇൻഫർമേഷൻ സിസ്റ്റംസ്), ജൂനിയർ ഓഫിസർ (ഒഫീഷ്യൽ ലാംഗ്വേജ്), മാനേജർ (സെക്രട്ടേറിയൽ), സീനിയർ മാനേജർ (സെക്രട്ടേറിയൽ).
- വെബ്സൈറ്റ്: www.cpcl.co.in
C-DOT: 50 ഇന്റേൺ
- കേന്ദ്ര സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിൽ (C-DOT) പെയ്ഡ് ഇന്റേൺഷിപ് സ്കീമിൽ 50 ഒഴിവ്.
- ഡൽഹി, ബെംഗളൂരു ക്യാംപസുകളിലാണ് അവസരം.
- കാലാവധി: 3 മാസം മുതൽ ഒരു വർഷം വരെ.
- അവസാന തീയതി: നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
- യോഗ്യത: എൻഐആർഎഫ് റാങ്കിങ് പ്രകാരം മുൻനിരയിലുള്ള 30 എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ നിലവിൽ ബിഇ/ബിടെക് പഠിക്കുന്നവർ (5 മുതൽ 8 വരെ സെമസ്റ്ററുകളിലുള്ളവർ).
- സ്റ്റൈപൻഡ്: 50,000 രൂപ.
- വെബ്സൈറ്റ്: www.cdot.in
ASMC: 60 ഫാക്കൽറ്റി
- ഉത്തർപ്രദേശ് ഗോണ്ടയിലെ ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളജിൽ (ASMC) പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ 60 ഒഴിവ് (റഗുലർ നിയമനം).
- ഒഴിവുള്ള വകുപ്പുകൾ: ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അനാട്ടമി, അനസ്തീസിയോളജി, ഓട്ടോറൈനോ ലാറിംഗോളജി, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഡെർമറ്റോളജി, വെനറോളജി ആൻഡ് ലെപ്രസി, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിയോളജി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, റേഡിയോ ഡയഗ്നോസിസ്, സൈക്യാട്രി.
- വെബ്സൈറ്റ്: യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.asmcgonda.org സന്ദർശിക്കുക.
NIEPMD: 22 ഒഴിവ്
- ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസിൽ 22 ഒഴിവ് (കരാർ നിയമനം).
- ഓൺലൈനായി അപേക്ഷിക്കാം.
- ഒഴിവുള്ള തസ്തികകൾ: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച്-ലാംഗ്വേജ് പതോളജിസ്റ്റ്, ഏർലി ഇന്റർവെൻഷനിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ, ഫിസിയോതെറപ്പിസ്റ്റ്, നഴ്സ്, ട്രെയിൻഡ് കെയർഗിവേഴ്സ്, ആക്ടിവിറ്റി ടീച്ചർ, സോഷ്യൽ വർക്കർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, മെഡിക്കൽ ഡോക്ടേഴ്സ്/അലൈഡ് ഹെൽത്ത് പ്രഫഷനൽസ്.
- വെബ്സൈറ്റ്: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയടക്കമുള്ള വിശദവിവരങ്ങൾക്ക് www.niepmd.nic.in സന്ദർശിക്കുക.