കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം താഴെപ്പറയുന്ന തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു
പ്രധാന വിവരങ്ങൾ
- സ്ഥാപനം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം.
- വിജ്ഞാപന നമ്പർ: KSSTM/259/2026-E (തീയതി: 12-11-2026).
- നിയമന രീതി: വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനം.
- പ്രായപരിധി: 01/01/2026 തീയതി പ്രകാരം 18 വയസ് തികഞ്ഞവരും 58 വയസ് കഴിയാത്തവരുമായിരിക്കണം.
- അപേക്ഷ അയക്കേണ്ട അവസാന തീയതി: 24-11-2026, വൈകുന്നേരം 5:00 മണിക്ക് മുൻപ്.
| തസ്തികയുടെ പേര് | യോഗ്യത |
|---|---|
| ഡാറ്റാ എൻട്രി ഓപ്പറേറ്റർ | പ്രീ ഡിഗ്രീ / പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം |
| ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് | പത്താം ക്ലാസ് വിജയം, കെ. ജി. ടി. ഇ. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (ഹയർ) & മലയാളം (ലോവർ) |
| പ്ലംബർ | ITI/NCVT പ്ലംബർ ട്രേഡ് സർട്ടിഫിക്കറ്റ് |
| ആർട്ടിസ്റ്റ് | പത്താം ക്ലാസ് വിജയം, ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷനിൽ നിന്നും ചിത്ര രചനയിൽ ലഭിച്ച ഡിപ്ലോമ സർട്ടിഫിക്കറ്റ് |
| വെൽഡർ കം ബ്ലാക്ക് സ്മിത്ത് | പത്താം ക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് |
| ഡ്രൈവർ | ലൈറ്റ് ഡ്യൂട്ടി ഡ്രൈവിംഗ് ലൈസൻസും നല്ല ശാരീരിക ആരോഗ്യം, ശ്രവണശേഷി, കാഴ്‌ചശക്തി എന്നിവ ഉണ്ടായിരിക്കണം. കൂടാതെ, സാക്ഷരനായിരിക്കണം. |
| പ്യൂൺ | എട്ടാം ക്ലാസ് വിജയം. |
| ക്ലീനിംഗ് സ്റ്റാഫ് | നാലാം ക്ലാസ് പാസ്സ്, നല്ല ശാരീരിക ക്ഷമത |
| വർക്ക്ഷോപ്പ് അറ്റൻഡർ (നോൺ ടെക്നിക്കൽ) | പത്താം ക്ലാസ് വിജയം. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം. |
അപേക്ഷ സമർപ്പിക്കുന്നതിനുള്ള പൊതുവ്യവസ്ഥകൾ:
- അപേക്ഷകർ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള യോഗ്യതകൾ അപേക്ഷയുടെ അവസാന തീയതിക്കകം നേടിയിരിക്കണം.
- അപേക്ഷകർ 01/01/2026-ൽ 18 വയസ് തികഞ്ഞവരും, 58 വയസ് കഴിയാത്തവരുമായിരിക്കണം.
- നിർദ്ദിഷ്ട അപേക്ഷാഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സാങ്കേതിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കണം.
- അപേക്ഷകൾ ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ 24-11-2026 5.P.M നുള്ളിൽ ലഭിക്കേണ്ടതാണ്.
- അപേക്ഷ സമർപ്പിക്കുന്ന കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം.
- വൈകി ലഭിക്കുന്നതോ അപൂർണ്ണമായതോ നിശ്ചിത യോഗ്യതകൾ പാലിക്കാത്തതോ ആയ അപേക്ഷകൾ നിരസിക്കുന്നതാണ്.
- യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കായി ഹാജരാക്കണം.
- എല്ലാ തസ്തികകളുടെയും നിയമനകാലാവധി പരമാവധി 179 ദിവസമായിരിക്കും.
Official Notification : Click Here
