കേരളത്തിലെ വിവിധ ജില്ലകളിലായി വിവിധ സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിലവിലുള്ള പ്രധാനപ്പെട്ട തൊഴിലവസരങ്ങൾ
പി&ഐ സൂപ്പർവൈസർ
എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിന്റെ എറണാകുളം മേഖലാ യൂണിയന്റെ വിവിധ യൂണിറ്റുകളിലേക്ക് പി&ഐ സൂപ്പർവൈസർ, ഫീൽഡ് സെയിൽസ് റെപ്രസെന്റേറ്റീവ് & മാർക്കറ്റിംഗ് ഓർഗനൈസർ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു. പി&ഐ സൂപ്പർവൈസർ തസ്തികയിൽ എറണാകുളം ജില്ലയിൽ 1 ഒഴിവുണ്ട്. ഇതിലേക്കുള്ള ഇന്റർവ്യൂ 24.10.2026 രാവിലെ 11.00 മണിക്ക് നടക്കും. നിശ്ചിത യോഗ്യത: ഫസ്റ്റ് ക്ലാസ് ഡിഗ്രി വിത്ത് എച്ച്ഡിസി, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.കോം ഡിഗ്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ കോ-ഓപ്പറേഷൻ, അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് & കോ-ഓപ്പറേഷൻ.
ഫീൽഡ് സെയിൽസ് റെപ്രസെന്റേറ്റീവ്
ഫീൽഡ് സെയിൽസ് റെപ്രസെന്റേറ്റീവ് തസ്തികയിൽ എറണാകുളം ജില്ലയിൽ 2 ഒഴിവുകളും, കോട്ടയം ജില്ലയിൽ 2 ഒഴിവുകളുമുണ്ട്. എറണാകുളം ജില്ലയിലെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ 24.10.2026 ഉച്ച തിരിഞ്ഞ് 2.00 മണിക്കും, കോട്ടയം ജില്ലയിലെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ 26.10.2026 രാവിലെ 11.00 മണിക്കും നടക്കും. നിശ്ചിത യോഗ്യത: 50% മാർക്കോടുകൂടിയുള്ള ബിരുദം (ഇരുചക്രവാഹന ഡ്രൈവിങ് ലൈസൻസും, കമ്പ്യൂട്ടർ നൈപുണ്യവും എന്നിവ അഭിലഷണീയം).
മാർക്കറ്റിംഗ് ഓർഗനൈസർ
മാർക്കറ്റിംഗ് ഓർഗനൈസർ തസ്തികയിൽ എറണാകുളം ജില്ലയിൽ 2 ഒഴിവുകളാണുള്ളത്. ഇതിലേക്കുള്ള ഇന്റർവ്യൂ 27.10.2026 രാവിലെ 11.30 മണിക്ക് നടക്കും. നിശ്ചിത യോഗ്യതകൾ: 1. Graduation in any Discipline, 2. MBA in Full stream with Specialization in Marketing, 3. Min 2 Years of Post Qualification Experience in Marketing of Dairy/Food Products/FMCG Products in a reputed firm.
റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമായിരിക്കും. പ്രായ പരിധി: 40 വയസ്സ്, എസ്.സി/എസ്.ടി – 45 വയസ്സ്. മുഖാമുഖത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളുമായി എറണാകുളം ജില്ലയിലെ ഒഴിവുകളിലേക്ക് മിൽ്മയുടെ ഇടപ്പള്ളി ഹെഡ് ഓഫീസിലും, കോട്ടയം ജില്ലയിലെ ഒഴിവുകളിലേക്ക് മിൽ്മയുടെ കോട്ടയം ഡെയറിയിലും നിർദ്ദിഷ്ട ദിവസം മുഖാമുഖത്തിന് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484 2541193, 2556863.
തെറാപ്പി അസിസ്റ്റന്റ്
കാട്ടാക്കട കോട്ടൂർ ആയൂർവേദ ആശുപത്രിയിൽ പഞ്ചകർമ തെറാപ്പി അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം ഒക്ടോബർ 13 ന് 2.30 ന് ആശുപത്രിയിൽ.
കോർഡിനേറ്റർ
വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കായ്ലോൺ സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ‘കാവൽ പ്ലസ്’ പദ്ധതിയിൽ കോർഡിനേറ്റർ ഒഴിവ്. യോഗ്യത: സോഷ്യൽ വർക്കിൽ റഗുലർ പിജി (എച്ച്ആർ മാനേജ്മെന്റ് ഒഴികെ), കുട്ടികളുടെ മേഖലയിൽ 3 വർഷ ജോലിപരിചയം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15. ഫോൺ: 0474-2797438.
വോളണ്ടിയർ
ജല അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷനു കീഴിൽ വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണത്തിനായി ജെജെഎം വോളണ്ടിയർ (ടെക്നിക്കൽ) തസ്തികയിൽ താൽക്കാലിക നിയമനം. യോഗ്യത: ഐടിഐ/ഡിപ്ലോമ/എൻജിനീയറിങ് ബിരുദം (സിവിൽ, മെക്കാനിക്കൽ, കെമിക്കൽ). അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13 നു 11 ന് ജല അതോറിറ്റി പ്രോജക്ട് ഡിവിഷന്റെ വെള്ളയാംകുടിയിലെ ഓഫീസിൽ ഹാജരാകണം. ഫോൺ: 0486-8250101.
സർജൻ
എറണാകുളം ജനറൽ ആശുപത്രിയിൽ ഒഫ്താൽമോളജിസ്റ്റ്- വിട്രിോ റെറ്റിനൽ സർജന്റെ താൽക്കാലിക നിയമനം. യോഗ്യത: എംഎസ്/എംഡി/ഡിഎൻബി, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ സ്ഥിര രെജിസ്ട്രേഷൻ, ജോലിപരിചയം. അഭിമുഖം ഒക്ടോബർ 15 നു 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ. ഫോൺ: 0484-2386000.
