കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകൾ, പ്രൊഫഷണൽ/ആർട്സ് കോളജുകൾ, പ്രമുഖ സ്വകാര്യ-സഹകരണ ആശുപത്രികൾ എന്നിവിടങ്ങളിൽ നിലവിലുള്ള അധ്യാപക, അനധ്യാപക, മെഡിക്കൽ/പാരാമെഡിക്കൽ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും നേരിട്ടുള്ള അഭിമുഖങ്ങൾ നടത്തുകയും ചെയ്യുന്നു.
തിരുവനന്തപുരം
- അരുവിക്കര ഗവ. ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇംഗ്ലീഷ് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവർക്കുള്ള അഭിമുഖം സെപ്റ്റംബർ 16-ന് രാവിലെ 10 മണിക്ക് മഞ്ച ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0472-2812686 എന്ന നമ്പറിൽ ബന്ധപ്പെടാം.
- ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 24-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഫോൺ: 0472-22851855.
- തിരുവനന്തപുരം എസ്കെ ഹോസ്പിറ്റലിൽ ജൂനിയർ കൺസൽറ്റന്റ് (എംഡി ഒബ്സി/ഗൈ), റുമറ്റോളജിസ്റ്റ്- ജൂനിയർ കൺസൽറ്റന്റ്, എൻഡോക്രൈനോളജിസ്റ്റ്- കൺസൽറ്റന്റ്, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ അസിസ്റ്റന്റ് (സിടിവിഎസ്), സ്റ്റാഫ് നഴ്സ് വിത്ത് ഇഎംടി സർട്ടിഫിക്കേഷൻ, മെഡിക്കൽ റെക്കോർഡ് അസിസ്റ്റന്റ്, ഫിനാൻഷ്യൽ കൗൺസലിങ് എക്സിക്യൂട്ടീവ്, ഗെസ്റ്റ് റിലേഷൻ ലേഡി എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ hr.skhospitals@gmail.com എന്ന വിലാസത്തിൽ റെസ്യൂമെ അയക്കുക. ഫോൺ: 92491 77954.
ആലപ്പുഴ
- അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 15-ന് രാവിലെ 10.30-ന് നടക്കും. ഫോൺ: 82813 39708.
- ടിഡി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 26-ന് രാവിലെ 11-ന് സ്കൂളിൽ നടക്കും. ഫോൺ: 94950 34246.
- പൂച്ചാക്കൽ പെരുമ്പളം ഗവ. വൊക്കേഷണൽ എച്ച്എസ്എസിൽ വിഎച്ച്എസ്ഇ നോൺ വൊക്കേഷണൽ ടീച്ചറുടെ (ബയോളജി) താൽക്കാലിക ഒഴിവിലേക്ക് സെപ്റ്റംബർ 15-ന് രാവിലെ 11-ന് സ്കൂളിൽ വെച്ച് അഭിമുഖം നടത്തപ്പെടുന്നു.
- ചേർത്തല എസ്എൻഎം ബോയ്സ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ അധ്യാപക ഒഴിവിലേക്ക് സെപ്റ്റംബർ 22-ന് രാവിലെ 11-ന് അഭിമുഖം നടക്കും. ഫോൺ: 0478-2820724.
എറണാകുളം
- പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഫിസിക്സ് താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 17-ന് രാവിലെ 11 മണിക്ക് നടക്കും.
- തൃക്കാക്കര മുനിസിപ്പൽ കോഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ, നഴ്സിങ് സൂപ്രണ്ട്, സ്റ്റാഫ് നഴ്സ്, പിആർഒ, ഇൻഷുറൻസ് കോഓർഡിനേറ്റർ, ക്ലാർക്ക്/കാഷ്യർ, ഇലക്ട്രീഷ്യൻ കം പ്ലംബർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ സെപ്റ്റംബർ 15-നകം hr@tmchospitals.com എന്ന വിലാസത്തിൽ സിവി അയക്കേണ്ടതാണ്. ഫോൺ: 82816 44604.
പാലക്കാട്
- വണ്ടിത്താവളം കെകെഎം ഹയർ സെക്കൻഡറി സ്കൂളിൽ (എയ്ഡഡ്) ജേണലിസം, സോഷ്യോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ മാനേജർ, കെകെഎം ഹയർ സെക്കൻഡറി സ്കൂൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, എലഗന്റ് ബിൽഡിങ്, മാർക്കറ്റ് റോഡ്, സിറ്റി പോസ്റ്റ്, പാലക്കാട്-678 014 എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 97450 06851.
കാസർകോട്
- പരവനടുക്കം എൻഎച്ച്എസ് ഫോർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ചിത്രകലാ അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 17-ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ നടക്കും. ഫോൺ: 0499-4239969.
- മൊഗ്രാൽപുത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ‘ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ’ അധ്യാപക ഒഴിവിലേക്ക് സെപ്റ്റംബർ 17-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തപ്പെടുന്നു. ഫോൺ: 9400006496.
- കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക്, യുപിഎസ്ടി ഹിന്ദി വിഷയങ്ങളിലെ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്ക് സെപ്റ്റംബർ 15-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0499-4210456.
കോഴിക്കോട്
- ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെമോൺസ്ട്രേറ്റർ ഒഴിവിലേക്ക് സെപ്റ്റംബർ 16-ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. ഫോൺ: 0495-2372131.
കണ്ണൂർ
- ചീമേനി അപ്ലൈഡ് സയൻസ് കോളജിൽ താൽക്കാലിക കമ്പ്യൂട്ടർ പ്രോഗ്രാമർ നിയമനത്തിനായി സെപ്റ്റംബർ 15-ന് രാവിലെ 10.30-ന് കോളജിൽ അഭിമുഖം നടക്കും. ഫോൺ: 85470 05052, 9961416202.
- താനയിലെ ധനലക്ഷ്മി ഹോസ്പിറ്റൽസിൽ ഡോക്ടർ- എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ info@dhanalakshmihospital.com എന്ന ഇ-മെയിലിലേക്ക് സിവി അയക്കുക. ഫോൺ: 92494 21174.
വയനാട്
- വയനാട് ഗവ. എൻജിനിയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 16-ന് രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 0493-5257321.