കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരളയിൽ (SSK) 14 ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്കും 168 ബി.ആർ.സികളിലേക്കുമായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ 602 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
- സിവിൽ എൻജിനീയർ
- കമ്പ്യൂട്ടർ പ്രോഗ്രാമർ
- ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- അക്കൗണ്ടന്റ്
- ഡ്രൈവർ
- ഓഫീസ് അറ്റൻഡന്റ്
- നൈറ്റ് വാച്ച്മാൻ
- എം.ഐ.എസ് കോ-ഓർഡിനേറ്റർ (MIS Coordinator)
1. ഓഫീസ് അറ്റൻഡന്റ്
- യോഗ്യത: ഏഴാം ക്ലാസ് ജയം (ബിരുദം പാടില്ല)
2. നൈറ്റ് വാച്ച്മാൻ
- യോഗ്യത: ഏഴാം ക്ലാസ് ജയം (ബിരുദം പാടില്ല)
3. ഡ്രൈവർ
- യോഗ്യത: ഏഴാം ക്ലാസ് ജയം, ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) വിത്ത് ബാഡ്ജ്
4. ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ ജയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്, ഡേറ്റാ എൻട്രി ഓപ്പറേഷൻ / കമ്പ്യൂട്ടർ വേഡ് പ്രോസസിങ് (ഇംഗ്ലിഷ്, മലയാളം)
5. അക്കൗണ്ടന്റ്
- യോഗ്യത: ബി.കോം, ടാലി (Tally)
6. സിവിൽ എൻജിനീയർ
- യോഗ്യത: ബി.ടെക് (സിവിൽ)
7. എം.ഐ.എസ് കോ-ഓർഡിനേറ്റർ
- യോഗ്യത: ബി.ടെക് / എം.എസ്സി കമ്പ്യൂട്ടർ സയൻസ് / എം.സി.എ
8. കമ്പ്യൂട്ടർ പ്രോഗ്രാമർ
- യോഗ്യത: ബി.ടെക് (കമ്പ്യൂട്ടർ സയൻസ് / ഐ.ടി / ഇ.സി.ഇ) അല്ലെങ്കിൽ എം.സി.എ / എം.എസ്സി (കമ്പ്യൂട്ടർ സയൻസ് / ഐ.ടി)
പ്രധാന വിവരങ്ങൾ
- ആകെ ഒഴിവുകൾ: 602
- നിയമന രീതി: കരാർ നിയമനം (ജില്ലാ പ്രോജക്ട് ഓഫീസുകൾ, ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ (BRC))
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15, വൈകിട്ട് 5 മണി വരെ
- അപേക്ഷിക്കേണ്ട വിധം: അതതു ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.
- ഔദ്യോഗിക വെബ്‌സൈറ്റ്: www.ssakerala.in
