ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള പ്രധാന ഒഴിവുകൾ
- ക്ലറിക്കൽ അസിസ്റ്റന്റ് (ഹൈക്കോടതി)
- അപ്രെന്റിസ് ഇൻ എക്സ്റേ ടെക്നോളജി (ശ്രീചിത്ര)
- യങ് പ്രഫഷനൽ (CMFRI)
- സിസ്റ്റം അഡ്മിൻ (CSEZ)
- കാഷ്യൂ ബോർഡിലെ ഒഴിവുകൾ (മാനേജർ, അക്കൗണ്ട്സ് ഓഫീസർ)
- ട്രെയിനി (റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്)
- മാനേജർ – മീഡിയ ആൻഡ് പിആർ (KASE)
- പ്രൊജക്ട് മാനേജർ (KRFB)
ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ്
- കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവ്. സ്പെഷ്യൽ റിക്രൂട്ട്മെന്റാണ്. ഓൺലൈനായി സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് നമ്പർ: 20/2026. യോഗ്യത: പ്ലസ് ടു/തത്സമയം. പ്രായം: 1986 ജനുവരി 2നും 2008 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം. ശമ്പളം: 25,100-57,900. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന. വിവരങ്ങൾക്ക്: www.hckrecruitment.keralacourts.in
CSEZ: സിസ്റ്റം അഡ്മിൻ
- കാക്കനാട്ടെ കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക് സോൺ അതോറിറ്റിയിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുടെ കരാർ നിയമനം. 2 ഒഴിവ്. സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം. യോഗ്യത: കമ്പ്യൂട്ടർ എൻജിനീയറിങ്/കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിഇ/ബിടെക്/എംസിഎ/ബിസിഎ/ബിഎസ്സി, 3 വർഷ പരിചയം. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/നെറ്റ്‌വർക്ക് എൻജിനീയറിങ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ 3 വർഷ ഡിപ്ലോമ, 5 വർഷ പരിചയം; സിസിഎൻഎ/സിസിഎൻപി/എംസിഎസ്ഇ/എംസിഎസ്എ/എസ്സിഎസ്ഇ സർട്ടിഫിക്കേഷൻ. പ്രായപരിധി: 45. വിവരങ്ങൾക്ക്: www.csezauthority.in
CMFRI: യങ് പ്രഫഷനൽ
- കൊച്ചിയിലെ കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രഫഷനൽ-I തസ്തികയിൽ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. അപേക്ഷ സെപ്റ്റംബർ 10 വരെ ഇ-മെയിൽ ചെയ്യാം. യോഗ്യത: 60% മാർക്കോടെ ബികോം/ബിബിഎ, ICAR/സെൻട്രൽ ഗവ. സ്ഥാപനങ്ങളിൽ ഒരു വർഷ ജോലിപരിചയം, ഡേറ്റ എൻട്രിയിലും ഫിഷറീസ് ഡേറ്റ പ്രോസസിങ്ങിലും ഒരു വർഷ പരിചയം. പ്രായം: 21-45. ശമ്പളം: 30,000. ഇ-മെയിൽ: ffdnews24@gmail.com, വിവരങ്ങൾക്ക്: www.cmfri.org.in
റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ട്രെയിനി
- കോട്ടയത്തെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (RRII) അനലിറ്റിക്കൽ ട്രെയിനിയുടെ ഒരു ഒഴിവ്. താത്കാലിക നിയമനം. ഇന്റർവ്യൂ സെപ്റ്റംബർ 10 ന്. യോഗ്യത: കെമിസ്ട്രിയിൽ പിജി, ഒരു വർഷ ജോലി പരിചയം. പ്രായപരിധി: 30. ശമ്പളം: 10,000. വിവരങ്ങൾക്ക്: www.rubberboard.gov.in
KRFB: മാനേജർ
- തിരുവനന്തപുരത്തെ കേരള റോഡ് ഫണ്ട് ബോർഡിൽ പ്രൊജക്ട് മാനേജർ (കെസിആർഎഫ്പി) ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 7 വരെ അപേക്ഷിക്കാം. യോഗ്യത: ബിഇ/ ബിടെക് സിവിൽ എൻജിനീയറിങ്, 20 വർഷം ജോലി പരിചയം. പ്രായപരിധി: 45. ശമ്പളം: 50,000. വിവരങ്ങൾക്ക്: www.krfb.org
KASE: മാനേജർ
- കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ (KASE) മാനേജർ (മീഡിയ ആൻഡ് പിആർ) തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 3 വരെ. യോഗ്യത: പിജി ഡിപ്ലോമ ഇൻ ജേണലിസം, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രവീണ്യം, 10 വർഷത്തിൽ കൂടുതൽ ജോലി പരിചയം. പ്രായപരിധി: 40. ശമ്പളം: 80,000. വിവരങ്ങൾക്ക്: www.cmd.kerala.gov.in
കാഷ്യൂ ബോർഡിൽ ഒഴിവ്
- കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിൽ മാനേജർ, അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ഓരോ ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: മാനേജർ (കോമേഴ്സ്യൽ): ജനറൽ മാനേജ്മെന്റിൽ സ്പെഷലൈസേഷനോടെ എംബിഎ, 3 വർഷ പരിചയം; 40; 40,000. അക്കൗണ്ട്സ് ഓഫീസർ: സിഎ/സിഎംഎ ഇന്റർ ജയം, ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയിരിക്കണം, 2 വർഷ പരിചയം അല്ലെങ്കിൽ എംകോം, 2 വർഷ പരിചയം; 30; 35,000. വിവരങ്ങൾക്ക്: www.cmd.kerala.gov.in
ശ്രീചിത്രയിൽ 5+ അപ്രെന്റിസ്
- തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അപ്രെന്റിസ് ഇൻ എക്സ്റേ ടെക്നോളജി തസ്തികയിൽ പാനൽ തയ്യാറാക്കുന്നു. 5+ ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ സെപ്റ്റംബർ 1 ന്. യോഗ്യത: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി/ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി. പ്രായപരിധി: 35. സ്റ്റൈപൻഡ്: 10,900. വിവരങ്ങൾക്ക്: www.sctimst.ac.in
