കേരള വാട്ടർ അതോറിറ്റിയിലെ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ ലാബുകളിലേക്ക് കരാറടിസ്ഥാനത്തിൽ (1 വർഷം) ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
പ്രധാന വിവരങ്ങൾ:
- സ്ഥാപനം: കേരള വാട്ടർ അതോറിറ്റി (പാലക്കാട്, തൃശ്ശൂർ)
- ആകെ ഒഴിവുകൾ: 15
- അഭിമുഖ തീയതി: സെപ്റ്റംബർ 2, 3
- പ്രായപരിധി: 40 വയസ്സ്
- വെബ്സൈറ്റ്: www.kwa.kerala.gov.in
തസ്തികകൾ, യോഗ്യത, ശമ്പളം:
- ടെക്നിക്കൽ മാനേജർ (ബാക്ടീരിയോളജിസ്റ്റ്): യോഗ്യത: ബി.എസ്.സി മൈക്രോബയോളജിയും 3 വർഷത്തെ പരിചയവും അല്ലെങ്കിൽ എം.എസ്.സി മൈക്രോബയോളജിയും 2 വർഷത്തെ പരിചയവും. ശമ്പളം: ₹18,000
- ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ (കെമിസ്ട്രി): യോഗ്യത: ബി.എസ്.സി കെമിസ്ട്രിയും 3 വർഷത്തെ പരിചയവും അല്ലെങ്കിൽ എം.എസ്.സി കെമിസ്ട്രിയും 2 വർഷത്തെ പരിചയവും. ശമ്പളം: ₹20,000
- ടെക്നിക്കൽ മാനേജർ (കെമിസ്ട്രി): യോഗ്യത: ബി.എസ്.സി കെമിസ്ട്രിയും 3 വർഷത്തെ പരിചയവും അല്ലെങ്കിൽ എം.എസ്.സി കെമിസ്ട്രിയും 2 വർഷത്തെ പരിചയവും. ശമ്പളം: ₹18,000
പൊതുവായ നിബന്ധനകൾ
- പ്രായപരിധി: ജനറൽ വിഭാഗത്തിന് 40 വയസ്സ് വരെ; SC/ST വിഭാഗത്തിന് 45 വയസ്സ് വരെ.
- സ്ഥലം: വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കിഴക്കുംപാട്ടുകര, തൃശൂർ – 680005.
- ഇന്റർവ്യൂ തീയതിയും സമയവും തൃശൂർ ജില്ലയിലെ ഒഴിവുകൾക്ക്: 2026 സെപ്റ്റംബർ 02 ബാക്ടീരിയോളജിസ്റ്റ്: രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 01.00 വരെ * കെമിസ്റ്റ്: ഉച്ചയ്ക്ക് 01.30 മുതൽ വൈകുന്നേരം 04.30 വരെ
- പാലക്കാട് ജില്ലയിലെ ഒഴിവുകൾക്ക്: 2026 സെപ്റ്റംബർ 03 ബാക്ടീരിയോളജിസ്റ്റ്: രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 01.00 വരെ കെമിസ്റ്റ്: ഉച്ചയ്ക്ക് 01.30 മുതൽ വൈകുന്നേരം 04.30 വരെ
താല്പര്യമുള്ളവർ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0487-2338380, 8547638577.
