തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം (ലിമിറ്റഡ് നമ്പർ 4227), തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഇന്ത്യൻ കോഫി ഹൗസുകളിലേക്ക് ‘ജനറൽ വർക്കർ’ തസ്തികയിൽ 600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രധാന വിവരങ്ങൾ
- തസ്തിക: ജനറൽ വർക്കർ
- ഒഴിവുകൾ: 600
- നിയമന മേഖല: തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കോഫി ഹൗസുകളിൽ.
- ശമ്പളം: തുടക്കത്തിൽ ₹12,000 (പി.എഫ്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും).
- പ്രായപരിധി: 18 – 30 വയസ്സ് (പട്ടിക വിഭാഗക്കാർക്ക് 5 വർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷത്തെയും വയസ്സിളവ് ലഭിക്കും).
- അപേക്ഷാ ഫീസ്: ₹200
അപേക്ഷിക്കേണ്ട വിധം:
- അപേക്ഷാ ഫോമിനായി തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഏതെങ്കിലും കോഫി ഹൗസുമായോ തൃശൂർ വെളിയന്നൂരിലെ ഹെഡ് ഓഫീസുമായോ ബന്ധപ്പെടുക (ഫോൺ: 0487-2425275).
- പൂരിപ്പിച്ച അപേക്ഷ റെജിസ്റ്റേർഡ് തപാലിൽ അയക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 13, വൈകീട്ട് 5 മണി വരെ.
- അപേക്ഷ അയക്കേണ്ട വിലാസം: പ്രസിഡന്റ്,ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം, ലിമിറ്റഡ് നമ്പർ 4227, ഹെഡ് ഓഫീസ്: വെളിയന്നൂർ, തൃശൂർ, പിൻ – 680 021.
