കേരള സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിന് കീഴിലുള്ള ഗവ. ഗസ്റ്റ് ഹൗസുകളിൽ ഫുഡ് & ബിവറേജ് സർവ്വീസ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, കുക്ക്, അസിസ്റ്റന്റ് കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചൻ മേട്ടി എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം
പൊതുവിവരങ്ങൾ
- വകുപ്പ്: വിനോദസഞ്ചാരവകുപ്പ്, കോഴിക്കോട് മേഖലാ ഓഫീസ് (ഗവ. ഗസ്റ്റ് ഹൗസുകൾ)
- നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (കാലയളവ്: 1 വർഷം)
- പ്രായപരിധി: 18 – 40 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും)
- തിരഞ്ഞെടുപ്പ് രീതി: യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ വഴി
- ശമ്പളം: ദിവസവേതനാടിസ്ഥാനത്തിൽ (ക്ലാസ് IV ജീവനക്കാരുടെ സർക്കാർ നിരക്ക് പ്രകാരം)
ഒഴിവുകൾ
- ഫുഡ് & ബിവറേജ് സർവ്വീസ് സ്റ്റാഫ്
- ഹൗസ് കീപ്പിംഗ് സ്റ്റാഫ്
- കുക്ക്
- അസിസ്റ്റന്റ് കുക്ക്
- റിസപ്ഷനിസ്റ്റ്
- കിച്ചൻ മേട്ടി
ഫുഡ് & ബിവറേജ് സർവ്വീസ് സ്റ്റാഫ്
- യോഗ്യത: +2/പ്രീ-ഡിഗ്രി പാസ്സ്, ഫുഡ് & ബിവറേജ് സർവീസിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ.
- പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ വെയിറ്റർ/ബട്ലർ/ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷം.
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
- യോഗ്യത: SSLC പാസ്സ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ/PG ഡിപ്ലോമ.
- പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ ഹൗസ് കീപ്പിംഗിൽ 6 മാസം.
കുക്ക്
- യോഗ്യത: SSLC പാസ്സ്, ഫുഡ് പ്രൊഡക്ഷൻ/കുക്കറിയിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ.
- പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസി. കുക്ക് ആയി കുറഞ്ഞത് 2 വർഷം.
അസിസ്റ്റന്റ് കുക്ക്
- യോഗ്യത: SSLC പാസ്സ്, ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്.
- പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസി. കുക്ക് ആയി കുറഞ്ഞത് 1 വർഷം.
റിസപ്ഷനിസ്റ്റ്
- യോഗ്യത: +2/പ്രീ-ഡിഗ്രി പാസ്സ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
- പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/റിസപ്ഷനിസ്റ്റ് ആയി കുറഞ്ഞത് 2 വർഷം.
കിച്ചൻ മേട്ടി
- യോഗ്യത: SSLC പാസ്സ്, 1 വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
- പരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിനു മുകളിലുള്ള ഹോട്ടലുകളിൽ കുക്ക്/അസി. കുക്ക് ആയി കുറഞ്ഞത് 1 വർഷം.
അപേക്ഷിക്കേണ്ട വിധം
- അവസാന തീയതി: 10/07/2026, വൈകുന്നേരം 5 മണി വരെ.
- അപേക്ഷ അയക്കേണ്ട വിലാസം: The Regional Joint Director, Department of Tourism, Regional Office, Govt. Guest House Compound, Westhill Kozhikode – 673005.
- ആവശ്യമായ രേഖകൾ: നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ സമർപ്പിക്കണം.
- കൂടുതൽ വിവരങ്ങൾക്ക്: 0495-2373862 എന്ന നമ്പറിൽ ബന്ധപ്പെടാം.
- ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് : Click Here
