കേരളത്തിലെ വിവിധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം
ആലപ്പുഴ നിർമ്മിതികേന്ദ്രത്തിൽ ഡ്രൈവർ ഒഴിവ്
ആലപ്പുഴ ജില്ലാ നിർമ്മിതികേന്ദ്രത്തിൽ ഡ്രൈവർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ (ദിവസവേതനം) ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
- തസ്തിക: ഡ്രൈവർ
- യോഗ്യത: പത്താം ക്ലാസ് വിജയം
- ലൈസൻസ്: അംഗീകൃത എൽ.എം.വി (LMV) / എച്ച്.എം.വി (HMV) ലൈസൻസ്
- പരിചയം: 5 വർഷത്തെ പ്രവൃത്തിപരിചയം
- പ്രായപരിധി: 25 – 45 വയസ്സ്
- അപേക്ഷിക്കേണ്ട രീതി: വിശദമായ ബയോഡാറ്റ സഹിതം നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷിക്കാം.
- വിലാസം: പ്രൊജക്ട് മാനേജർ, ജില്ലാ നിർമ്മിതികേന്ദ്രം, ഹെഡ് പോസ്റ്റ് ഓഫീസ്, ആലപ്പുഴ, പിൻ – 688012
- ഇ-മെയിൽ: nirmithialp@gmail.com
- അവസാന തീയതി: ജൂൺ 22, വൈകിട്ട് 4:00 മണി വരെ
- ഫോൺ നമ്പർ: 94474 82401
കോഴിക്കോട് അങ്കണവാടി വർക്കർ നിയമനം
കോഴിക്കോട് ജില്ലാ ഐ.സി.ഡി.എസ് (ICDS) അർബൻ 3 പ്രൊജക്ടിന് കീഴിൽ അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
- തസ്തിക: അങ്കണവാടി വർക്കർ
- യോഗ്യത: പത്താം ക്ലാസ് വിജയം
- നിബന്ധന: അപേക്ഷകർ കോഴിക്കോട് കോർപ്പറേഷനിലെ 1 മുതൽ 7 വരെയുള്ള വാർഡുകളിലോ അല്ലെങ്കിൽ 63 മുതൽ 76 വരെയുള്ള വാർഡുകളിലോ ഉള്ള സ്ഥിരതാമസക്കാരായിരിക്കണം.
- പ്രായപരിധി: 18 – 46 വയസ്സ്
- അവസാന തീയതി: ജൂൺ 30
- ഫോൺ നമ്പറുകൾ: 0495 2461197, 99957 35638, 90379 93998
തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജിൽ കിച്ചൺ ഹെൽപ്പർ ഒഴിവുകൾ
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിന്റെ വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കിച്ചൺ ഹെൽപ്പർമാരെ തിരഞ്ഞെടുക്കുന്നു. (വനിതകൾക്ക് മാത്രം)
- തസ്തിക: കിച്ചൺ ഹെൽപ്പർ
- ഒഴിവുകൾ: 06
- യോഗ്യത: എട്ടാം ക്ലാസ് വിജയം (പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന)
- പ്രായപരിധി: 40 – 60 വയസ്സ്
- തിരഞ്ഞെടുപ്പ് രീതി: വാക്ക്-ഇൻ ഇന്റർവ്യൂ (Walk-in Interview)
- ഇന്റർവ്യൂ തീയതിയും സമയവും: ജൂൺ 17, ഉച്ചയ്ക്ക് 2:00 മണിക്ക്
- സ്ഥലം: കോളേജ് ഓഫീസ്, ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം.
- ശ്രദ്ധിക്കുക: താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ (ID Proof) എന്നിവയുടെ അസ്സൽ (Original) സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.
