സൂക്ഷിച്ചാൽ ദുഖിക്കേണ്ട കേരളത്തിലെ റോഡുകളിൽ ട്രാഫിക് ക്യാമറകൾ പണി തുടങ്ങും All Kerala MVD AI camera 2023

സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾക്ക് പൂട്ടിടാൻ ആർട്ടിഫിഷൽ ഇൻറലിജൻസ് (എ ഐ) ക്യാമറകള്‍ കൺ തുറക്കുകയാണെന്ന വാർത്ത ഇതിനകം പുറത്തുവന്നിട്ടുണ്ട്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കാമറകളുടെ സഹായത്തോടെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതിക്ക് തുടക്കമാകുന്നു. ഈ മാസം 20നാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വെച്ചിരിക്കുന്ന കാമറകൾ പ്രവർത്തനം തുടങ്ങുക. സംസ്ഥാനവ്യാപകമായി 726 ആർട്ടിഫിഷ്യൽ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കാമറകളുടെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 20ന് വൈകിട്ട് മസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും ദേശീയ,സംസ്ഥാന പാതകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

All Kerala MVD AI camera locations :: ഓരോ ജില്ലകളിലും എവിടെയൊക്കെയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത് ലിസ്റ്റ് വായിക്കൂ Click Here

എ ഐ ക്യാമറ നിരീക്ഷണത്തിന്‍റെ ആദ്യകാലത്ത് ഏറ്റവും ചുരുങ്ങിയത് 5 കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണം എന്നതാണ് വണ്ടിയോടിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്. ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല എ ഐ ക്യാമറയിൽ കുടുങ്ങുക. ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര – ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് എ ഐ ക്യാമറ ആദ്യം പിടിക്കുക. ഈ അഞ്ച് കാര്യങ്ങളിൽ, അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവർ അധിക ശ്രദ്ധ വയ്ക്കുന്നത് കീശ കീറാതിരിക്കാൻ സഹായിക്കും. സോഫ്റ്റുവയർ അപ്ഡേഷൻ വഴി മാസങ്ങള്‍ക്കുള്ളിൽ അമിതവേഗതയിലുള്ള യാത്രയടക്കമുള്ള മറ്റ് നിയമ ലംഘനങ്ങളും പിടിക്കപ്പെടും എന്നതും അറിഞ്ഞുവയ്ക്കുക. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലുമുള്ള ഗതാഗത നിയമങ്ങളും പാലിച്ചുള്ള ഡ്രൈവിംഗ് ഇല്ലെങ്കിൽ ‘പണി’ കിട്ടുമെന്നുറപ്പാണ്.

All Kerala MVD AI camera locations :: ഓരോ ജില്ലകളിലും എവിടെയൊക്കെയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത് ലിസ്റ്റ് വായിക്കൂ Click Here

നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.പിഴ തുക ഇങ്ങനെ, ഫോൺ വിളിച്ച് വാഹനം ഓടിച്ചാൽ-2000, അമിതവേഗം-1500, ഹെൽമെറ്റ്, സീറ്റ്ബെൽറ്റ്-500, അനധികൃത പാർക്കിങ്-250 എന്നിങ്ങനെയാണ് ഈടാക്കുക.

All Kerala MVD AI camera locations :: ഓരോ ജില്ലകളിലും എവിടെയൊക്കെയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത് ലിസ്റ്റ് വായിക്കൂ Click Here

 നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം രണ്ടു കിലോ മീററർ അപ്പുറമുള്ള ഐ ഐ ക്യാമറയിൽ വീണ്ടും പതിഞ്ഞാൽ വീണ്ടും പിഴവീഴും എന്നതാണ് മറ്റൊരു കാര്യം.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *