കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവാഹ ധനസഹായത്തിന് അപേക്ഷ നൽകാം ചുവടെ അപേക്ഷ നൽകിയതുമായി ബന്ധപ്പെട്ട നിബന്ധനകളും അപേക്ഷ നൽകുന്ന രീതികളും വിശദമായി പറയുന്നുണ്ട് വായിച്ചു നോക്കുക ശേഷം അപേക്ഷ നൽകുക
കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗങ്ങൾക്കോ അല്ലെങ്കിൽ അവരുടെ രണ്ടു മക്കൾക്കോ വിവാഹ ധനസഹായത്തിന് അപേക്ഷ നൽകാം. 25000 രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. വിവാഹ ധനസഹായത്തിന് അപേക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കി അതിനോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപേക്ഷ നൽകുക
നിർദ്ദേശങ്ങൾ
1. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2 വർഷം പൂർത്തിയായ കുടിശ്ശികയില്ലാതെ വിഹിതമടയ്ക്കുന്ന അംഗങ്ങൾക്ക് മാത്രമെ ധനസഹായത്തിന് അർഹതയുളളൂ.
2. അംഗത്തിന്റെ സ്വന്തം വിവാഹത്തിനോ രണ്ട് പെൺമക്കളുടെ വിവാഹത്തിനോ ധനസഹായം ലഭിക്കുന്നതാണ്.
3. അംഗത്വം എടുത്തത് മുതൽ അപേക്ഷ അയക്കുന്നതിന്റെ തൊട്ടുമുൻപത്തെ മാസം വരെയുളള അംശാദായം കുടിശ്ശിക വരുത്താതെ അടവാക്കുകയും ആയതിന്റെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുമാണ്.
4. നിക്കാഹ് ദിനമാണ് വിവാഹദിനമായി കണക്കാക്കുന്നത്. നിക്കാഹ് തീയതിക്ക് ശേഷം മൂന്നുമാസത്തികം ലഭിക്കുന്ന അപേക്ഷ മാത്രമെ പരിഗണിക്കുകയുള്ളൂ.
5. അപൂർണ്ണമായതും അനുബന്ധ രേഖകളില്ലാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
6. സംശയങ്ങൾ തീർക്കാൻ 0495 2966577 എന്ന ഓഫീസ് നമ്പറിൽ വിളിക്കാവുന്നതോ, kmtboardoffice@gmail.com എന്ന വിലാസത്തിൽ E-mail ചെയ്യാവുന്നതോ ആണ്. വെബ്സൈറ്റ് വിലാസം. www.kmtboard.in
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക Click Here To Download Application Form Now
7. അപേക്ഷ അയയ്ക്കേണ്ട വിലാസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം രണ്ടാം നീല, ചക്കോരത്ത് കുളം കോഴിക്കോട് 673005,
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക Click Here To Download Application Form Now
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1. അംഗത്തിന്റെ മെമ്പർഷിപ്പ് കാർഡിന്റെ പകർപ്പ്,
2. അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ്
3. അംഗത്വം എടുത്തത് മുതൽ അപേക്ഷ അയക്കുന്നത് വരെ ക്ഷേമനിധിയിൽ വിഹിതം അടച്ചതിന്റെ എല്ലാത്തിന്റെയും പകർപ്പുകൾ അക്കൗണ്ടിന്റെ പകർപ്പ്.
4. ക്ഷേമനിധി അംഗത്തിന്റെ പേരിലുള്ള സഹകരണ ബാങ്കിന്റേതല്ലാത്ത ബാങ്ക് 5. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റിന്റെ
6. റേഷൻ കാർഡിന്റെ പകർപ്പ്
7. വിവാഹിതയാകുന്ന പെൺകുട്ടിയുടെ സ്കൂൾ സർട്ടിഫിക്കറ്റ് / ജനന സർട്ടി ഫിക്കറ്റിന്റെ പകർപ്പ്