എൻറെ തൊഴിൽ എൻറെ അഭിമാനം കേരള സർക്കാർ പദ്ധതി How to Register

കേരള സർക്കാരിൻറെ കേരള നോളജ് എക്കോണമി മിഷൻറെ ഭാഗമായി എൻറെ തൊഴിൽ എൻറെ അഭിമാനം എന്ന പദ്ധതിയിലൂടെ അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു പൂർണമായും വായിച്ചു മനസ്സിലാക്കി രജിസ്റ്റർ ചെയ്യുക

അഞ്ച് വർഷംകൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു… പദ്ധതിയുടെ ഭാഗമാക്കാൻ ഇപ്പോൾ തന്നെ റെജിസ്റ്റർ ചെയ്യൂ കൂടുതൽ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു പൂർണമായും വായിച്ചു മനസ്സിലാക്കി രജിസ്റ്റർ ചെയ്യുക

തൊഴിൽ മേഖലയിൽ ലോകത്തെങ്ങും മാറ്റങ്ങൾ സംഭവിക്കുകയാണ് പുതിയ ലോകത്ത് നല്ലൊരു തൊഴിൽ സ്വന്തമാക്കാൻ ഉയർന്ന വിദ്യാഭ്യാസവും മാർക്കും മാത്രം മതിയാകില്ല പുതിയ തൊഴിലുകൾക്ക് ആവശ്യമായ നൈപുണ്യവും തൊഴിലന്വേഷകർക്ക് ആവശ്യമാണ്. ഈ മാറ്റങ്ങൾ അനുസരിച്ച് കേരളത്തിലെ തൊഴിലന്വേഷകരെ  തയ്യാറാക്കുന്നതിന് സ്വന്തം കഴിവും യോഗ്യതയും അനുയോജ്യമായ തൊഴിൽ നേടുന്നതിനും അവരെ പ്രാപ്തരാക്കുന്നതിനുവേണ്ടി കേരള സർക്കാർ, കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ K-DISC മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് കേരള നോളജ് എക്കോണമി മിഷൻ

സവിശേഷതകൾ

1.യോഗ്യതയും കഴിവും അതനുസരിച്ചുള്ള തൊഴിൽ ലഭ്യമാകുന്നു

2.വൈദ്യഗ്ദ തൊഴിലുകളിൽ പരിശീലനം നൽകുന്നു

3.സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ

4.വ്യക്തിവികാസം പരിശീലനത്തിനുള്ള അവസരം

5.കമ്മ്യൂണിക്കേഷൻ സ്കിൽ റോബോട്ടിക് ഇൻറർവ്യൂ

6.തൊഴിൽ പരിശീലനത്തിനുള്ള സ്കോളർഷിപ്പ്/ ലോൺ ലഭ്യമാക്കുന്നു

7.ഫുൾ ടൈം പാർട്ട് ടൈം ജോലികൾ

8.പരിശീലനം ലഭിച്ചവരെ തൊഴിൽ ദാതാവിനെ ലഭ്യമാക്കുന്നു

പ്രവർത്തനം

2026 നകം ചുരുങ്ങിയത് 20 ലക്ഷം പേർക്ക് തൊഴിൽ ലോകമെമ്പാടുമുള്ള നവ തൊഴിലുകൾ സ്വന്തം നാട്ടിലോ വീട്ടിലോ ഇരുന്ന് ചെയ്യാനുള്ള അവസരം സൃഷ്ടിക്കുന്നു

  • തൊഴിലന്വേഷകർക്ക് കണ്ടെത്തി ലിസ്റ്റ് ചെയ്യുന്നു
  • തൊഴിൽ ദാതാക്കളുടെ ആവശ്യാനുസരണം തൊഴിലന്വേഷകരെ സജ്ജമാക്കുന്നു
  • നൈപുണ്യം ആവശ്യമെങ്കിൽ പരിശീലനം നൽകി ജോലിക്ക് പ്രാപ്തനാക്കുന്നു
  • തൊഴിലന്വേഷകരയും തൊഴിൽദാതാക്കളെയും ഒരേ പ്ലാറ്റ്ഫോമിൽ അണിനിരത്തുന്നു

എന്താണ് യോഗ്യത..??

  • പ്ലസ് ടു/പ്രീഡിഗ്രി/ഐടിഐ/ഡിപ്ലോമ/ഡിഗ്രി എന്നിവയോ അതിനുമുകളിലുള്ളതോ യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് അവസരം
  • പ്രായപരിധി 18 വയസ്സ് മുതൽ 59 വയസ്സ് വരെ
  • കേരളത്തിലെ എല്ലാ ജില്ലകളിലെയും ഗ്രാമപഞ്ചായത്ത് വഴി എൻറെ തൊഴിൽ എൻറെ അഭിമാനം പദ്ധതിയുടെ സർവ്വേ നടക്കുന്നുണ്ട്

ഫോണിലൂടെ രജിസ്റ്റർ ചെയ്യുന്ന വിധം

1.കേരള നോൺ അഡ്മിഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പോകുക അതിൽ രജിസ്റ്റർ എന്ന ഭാഗം സെലക്ട് ചെയ്യുക

2. അതിൽ നിങ്ങളുടെ പേരും ഇ മെയിൽ ഐഡിയും നൽകുക. ശേഷം തൊട്ടുതാഴെയുള്ള ഡിക്ലറേഷൻ മാർക്ക് സെലക്ട് ചെയ്യുക നിങ്ങൾക്ക് അ ഇ-മെയിൽ വഴി ഒരു OTP വന്നിട്ടുണ്ട് അത് തൊട്ടുതാഴെ എൻ്റർ ചെയ്ത് പുതിയതായി ഒരു പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുക എന്നിട്ട് സബ്മിറ്റ് ചെയ്യുക

3. നിങ്ങളുടെ ഇമെയിൽ ഐഡിയും നിങ്ങൾ ക്രിയേറ്റ് ചെയ്ത പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക

4. ലോഗിൻ ചെയ്തതിനു ശേഷം നിങ്ങളുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുക അതായത് നിങ്ങളുടെ വിദ്യാഭ്യാസയോഗ്യത മറ്റ് അനുബന്ധ വിവരങ്ങൾ എക്സ്പീരിയൻസ് തുടങ്ങിയ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുക

5. മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ എല്ലാം നൽകിയാൽ നിങ്ങൾ രജിസ്ട്രേഷൻ ചേന വിജയകരമായി പൂർത്തിയായി. നിങ്ങൾ നൽകിയ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഒരു ബയോഡാറ്റ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ പറ്റുന്നതാണ്

6.രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു ഉദ്യോഗാർത്ഥികൾ വളരെ ശ്രദ്ധാപൂർവം കാര്യങ്ങൾ മനസ്സിലാക്കി രജിസ്റ്റർ ചെയ്യുക നിങ്ങളുടെ മറ്റുള്ള സുഹൃത്തുക്കൾക്കും ഇത് പരമാവധി ഷെയർ ചെയ്തു കൊടുക്കുക

Click Here To Register Now

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *