Govt Job Vacancy 2 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള ഇന്റർവ്യൂ വഴിയുള്ള സർക്കാർ ജോലി ഒഴിവുകൾ

ആയുഷ് മിഷനിൽ ഒഴിവ്

  • നാഷണൽ ആയുഷ് മിഷനിൽ ജില്ലാ പ്രോഗ്രാം മാനേജർ, പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികകളിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.lbscentre.kerala.gov.in. ഫോൺ: 0471 2474550.

ലൈഫ് ഗാര്‍ഡ് നിയമനം

  • 2024 വര്‍ഷത്തെ ട്രോളിംഗ് നിരോധന കാലയളവിനുശേഷം കടല്‍രക്ഷാ പ്രവര്‍ത്തനത്തിന് ലൈഫ് ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളിയും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ (എന്‍ഐഡബ്ല്യൂഎസ്) പരിശീലനം പൂര്‍ത്തിയാക്കിയവരും പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരുമാകണം. സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാര്‍ഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്കും കണ്ണൂര്‍ ജില്ലയിലെ താമസക്കാര്‍ക്കും 2018 ലെ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ adfisherieskannur@gmail.com വിലാസത്തിലോ ഒക്ടോബര്‍ എട്ട് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2732487, 9496007039

ആശാവര്‍ക്കര്‍

  • വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ 11 വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നു. 25 നും 45 നുമിടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.വാര്‍ഡില്‍ സ്ഥിര താമസമായവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പുമായി ഒക്ടോബര്‍ 9 ന് രാവിലെ 10 ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04935 266586

ക്ലീനിങ് സ്റ്റാഫ് ഒഴിവ്

  • ജി വി രാജ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 8 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് പാസായിരിക്കണം, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 18 നും 56 നും ഇടയിൽ. അസൽ സർട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷഫോം ഇന്റർവ്യൂ ദിവസം നേരിട്ട് നൽകും. ഫോൺ: 0471 2326644.

ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബില്‍ കരാർ നിയമനം

  • കേരള സർക്കാർ സ്ഥാപനമായ ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പ്രവർത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തിലെ റീജിയണൽ ഡയറി ലാബിന്റെ പ്രവർത്തനങ്ങൾക്കായി ട്രെയിനി അനലിസ്റ്റ് (മൈക്രോബയോളജി) തസ്തികയിലേക്ക് 2024-25 വർഷത്തിലേക്ക് (ആറു മാസ കാലയളവ്) കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
    ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ 11ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ പ്രിൻസിപ്പാൾ, ക്ഷീര പരിശീലന കേന്ദ്രം, ക്ഷീരവികസന വകുപ്പ്, ആലത്തൂർ, പാലക്കാട് 678 541(ഫോൺ:04922-226040) എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബർ 15 ന് 12 മണിക്ക് ഓഫീസ് നോട്ടിസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
    ഇന്റർവ്യൂ ഒക്ടോബർ 21ന് രാവിലെ 11 മണിക്ക് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. അപേക്ഷയിൽ ഫോൺ നമ്പർ വൃക്തമായി എഴുതിയിരിക്കണം, ഇന്റർവ്യൂ സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ സമർപ്പിക്കേണ്ടതാണ്.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *