
കേരള സംസ്ഥാന ഐടി മിഷനിൽ വിവിധ തസ്തികകളിലേക്ക് അപേ ക്ഷിക്കാം. കരാർ/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം.
തസ്തിക: സോഫ്റ്റ്വേർ ആപ്ലിക്കേഷൻ സപ്പോർട്ട് എൻജിനിയർ (കരാർ), പ്രതീക്ഷിത ഒഴിവ്. ശമ്പളം: 28,600 രൂപ, യോഗ്യത: ബിടെക്/എംസിഎ. ഐടി പ്രോജക്ടുകളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിച യം. പ്രായം: 36 വയസ്സ് കവിയരുത്.
തസ്തിക: ഹെൽപ്പ് ഡെസ്‌ക് ഓപ്പറേറ്റർ (കരാർ), പ്രതീക്ഷിത ഒഴിവ്, ശമ്പളം: 23,400 രൂപ, യോഗ്യത: ബിരുദം. കോൾസെ ന്റർ/ഹെൽപ്പ് ഡെസ്ക‌് ഓപ്പറേറ്റ റായി ഒരുവർഷ പ്രവൃത്തിപരിചയം. ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം. പ്രായം: 28 വയസ്സ് കവിയരുത്.
തസ്തിക: എൻജിനിയർ (കരാർ), ഒഴിവ്: 1, ശമ്പളം: 32,500 രൂപ, യോഗ്യത: ബിടെക് (കംപ്യൂട്ടർസ യൻസ്/ ഐടി/ ഇലക്ട്രോണി ക്‌സ്)/ ഗ്രാജുവേറ്റ് + PGDeG. 1-2 വർഷ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് കവിയരുത്.
തസ്തിക: സീനിയർ സെക്യൂരിറ്റി എൻജിനിയർ (കരാർ), പ്ര തീക്ഷിത ഒഴിവ്, ശമ്പളം: 75,000 രൂപ, യോഗ്യത: ബിഇ/ബിടെക് (സിഎസ്/ഇസി/ഐടി)/എംസിഎ. പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്. 3-5 വർഷ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ് കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും: സീനിയർ നെറ്റ്‌വർക്ക് എൻജി നീയർ (കരാർ)-1, ചേഞ്ച് മാനേ ജ്മെന്റ് എക്സ്പേർട്ട് (കരാർ)-പ്ര തീക്ഷിത ഒഴിവ്, സോഫ്റ്റ്വേർ ആർക്കിടെക്ട് (കരാർ)-1, മിഷൻ കോഡിനേറ്റർ (ഡെപ്യൂട്ടേഷൻ)
അപേക്ഷ (എല്ലാ തസ്തികയ്ക്കും): സംസ്ഥാന ഐടി മിഷന്റെ വെബ്സൈറ്റ് വഴി ഓൺലൈനാ യി അപേക്ഷിക്കണം.
അവസാനതീയതി: സെപ്റ്റം ബർ 30. വെബ്സൈറ്റ്: careers-itmission.kerala.gov.in