
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (RCC) ലാബ് ടെക്നീഷ്യനെ കരാറടി സ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത:
- ബിഎസ്‌സി (കെമിസ്ട്രി, സുവോളജി അല്ലെങ്കിൽ ബോട്ടണി പ്രധാന/സബ്സിഡിയറി വിഷയമായിരിക്കണം).
- മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമാ കോഴ്സ് പാസായിരിക്കണം. (ഡിഎംഇ/തത്തുല്യം). അല്ലെ ങ്കിൽ ബിഎസ്‌സി എംഎൽടി.
- സ്പെഷ്യാലിറ്റിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം.
- പ്രായം: 18-40 വയസ്സ്.
വാക്-ഇൻ ഇന്റർവ്യൂ
- സ്ഥലം: കോൺഫറൻസ് ഹാൾ II, ബ്ലോക്ക് എ.
- തീയതി: ജൂൺ 30 (9.30 AM).
മുകളിൽ പറഞ്ഞ യോഗ്യതയുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന രേഖകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം:
- വയസ്സിൻ്റെ തെളിവ്
- യോഗ്യതയുടെയും പരിചയത്തിൻ്റെയും തെളിവ്
- സിവി/ബയോ ഡാറ്റ
- സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ
മുകളിൽ പറഞ്ഞ രേഖകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പ്രവേശിപ്പിക്കുന്നതല്ല. അഭിമുഖത്തിൽ പങ്കെടുക്കാൻ ടിഎ/ഡിഎ അനുവദിക്കുന്നതല്ല.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.rcctvm.gov.in/recruitments