June month Vacancy Apply Now

കേരളത്തിൽ വിവിധ ജില്ലകളിലായി ഇന്റർവ്യൂ വഴി നേടാൻ പറ്റുന്ന ഇപ്പോൾ വന്നിട്ടുള്ള പുതിയ സർക്കാർ ജോലി ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം

  • പുത്തന്‍തോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ബി.എസ്.സി, എം.എല്‍ടി/ഡിഎംഎല്‍ടി യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.യോഗ്യരായവർ ജൂണ്‍ 18ന് രാവിലെ 11ന് സാമൂഹിക ആരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി ഹാജരാകേണ്ടതാണ്. ജോലിയില്‍ മുന്‍പരിചയം അഭികാമ്യം. ഫോണ്‍: 9995060345

അധ്യാപക നിയമനം

  • ചിറ്റൂര്‍ ഗവ. വിക്ടോറിയ എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.ടി (മലയാളം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ 17 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 221095

ഓഡിയോളജിസ്റ്റ് നിയമനം

  • പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റഗ്രേറ്റഡ് മെഡിക്കൽ സയൻസസില്‍ (ഗവ. മെഡിക്കൽ കോളേജ്) ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്പീച്ച് ആൻഡ് ഹിയറിങില്‍ എം.എസ്.സി ബിരുദം/ എം.എ എസ്.എല്‍.പി/ എം.എസ്.സി ഓഡിയോളജി അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഈ യോഗ്യതകളുള്ളവരുടെ അഭാവത്തിൽ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ നിന്നോ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മറ്റ് സ്ഥാപനങ്ങളിൽ നിന്നോ സ്പീച്ച് ആൻഡ് ഹിയറിംഗിൽ ബി.എസ്.സി ബിരുദം ഉണ്ടായിരിക്കണം. പരമാവധി വേതനം: പ്രതിമാസം 32,535/- രൂപ (ദിവസവേതനം) അല്ലെങ്കിൽ 36,000/- രൂപ (കരാർ). യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ജൂൺ 20-ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടക്കും. ഉദ്യാഗാര്‍ഥികള്‍ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491-2951010, ഇ-മെയിൽ: gmcpkd.cedn@kerala.gov.in

ആശാവര്‍ക്കര്‍ നിയമനം

  • എടവക ഗ്രാമപഞ്ചായത്തിലെ 14, 19 വാര്‍ഡില്‍ ആശാവര്‍ക്കരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 -45 നുമിടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂണ്‍ 18 ന് ഉച്ചയ്ക്ക് 12 ന് എടവക കുടുംബരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04935 296906

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

  • തിരുനെല്ലി ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അതത് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് /അതത് ട്രേഡില്‍ ഗവ എന്‍ജിനീയര്‍ സര്‍ട്ടിഫിക്കറ്റ് /പിജിഡിസിഎ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 25 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

ലൈബ്രേറിയന്‍ നിയമനം

  • തിരുനെല്ലി ഗവ ആശ്രമം സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികകയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും (ബി.എല്‍.ഐ.എസ്.സി/എം.എല്‍.ഐ.എസ്.സി) ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. കോഹ സോഫ്റ്റ്വെയര്‍ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 24 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം .ഫോണ്‍ – 0495-299330.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

  • തിരുനെല്ലി ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെപിഎച്ച്എന്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും കേരള നഴ്‌സസ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്/ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്/കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. 18 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 23 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04935-299330

അധ്യാപക നിയമനം

  • മൂലങ്കാവ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം ടീച്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 16 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9947532630

ഫെസിലിറ്റേറ്റർ നിയമനം

  • പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സർക്കാർ പതി, മല്ലൻചള്ള, വടകരപതി ഗ്രാമപഞ്ചായത്തിലെ മല്ലമ്പതി എന്നീ സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. ബി.എഡ്, ഡി.എഡ്, ബിരുദം എന്നീ യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 ന് രാവിലെ 11ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ്ഗ വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0491 2505383

പാർട്ട് ടൈം ട്യൂട്ടർ നിയമനം: അഭിമുഖം 30 ന്

  • പട്ടികവർഗ്ഗവികസനവകുപ്പിനു കീഴിൽ മാത്തൂർ, മീനാക്ഷിപുരം, പട്ടഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ എൽ.പി. യു.പി. വിഭാഗത്തിൽ പഠിക്കുന്ന അന്തേവാസികൾക്ക് സ്ഥാപനത്തിൽ എത്തി ട്യൂഷൻ എടുക്കുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ഗണിതം, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രാദേശികവാസികളായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റാ സഹിതം ജൂൺ 30 ന് രാവിലെ 10.30 മണിക്ക് ചിറ്റൂർ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ:9496070367

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *