Govt December Vacancy Apply Now

പി.എസ്.സി പരീക്ഷയില്ലാതെ കേരളത്തില്‍ ജോലി നേടാം; കുടുംബശ്രീയിലും, ആശുപത്രികളിലും ഒഴിവുകള്‍; വിവിധ ജില്ലകളില്‍ ഒഴിവുകള്‍

പ്രോജക്ട് അസോസിയേറ്റ്

  • തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സെന്റർ ഫോർ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് തസ്‌തികയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ csd.cet.2023@gmail.com ഇമെയിൽ ഐഡിയിലേക്ക് ഡിസംബർ 13 ന് മുൻപായി ഇമെയിൽ ചെയ്യണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവർക്കായി അഭിമുഖ പരീക്ഷ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ പ്രവർത്തനങ്ങളിലുള്ള പ്രവൃത്തിപരിചയവും അഭിലഷണീയം:

ലാബ് അസിസ്റ്റന്റ്റ്

  • പാലക്കാട്: മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസിൽ പ്രവർത്തിക്കുന്ന അക്വാട്ടിക്ക് അനിമൽ ഹെൽത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റ്നെ നിയമിക്കുന്നു. 730 രൂപ ദിവസ വേതനാ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം യോഗ്യത: മൈക്രോബയോളജി, ബയോടെക്നോളജി, ഫിഷറീസ് സയൻസ് (ബി.എഫ്.എസ്.സി) എന്നിവയിൽ ബിരുദവും സമാന മേഖലയിൽ പ്രവൃത്തി പരിചയവും വേണം. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഡിസംബർ 12 ന് രാവിലെ 11 മണിക്ക് മലമ്പുഴ ഫിഷറീസ് ജില്ലാ ഓഫീസിൽ കൂടികാഴ്ച‌യിൽ ഹാജരാവണം.

കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ

  • കോട്ടയം ജില്ലയിൽ കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ (അഗ്രി/ ലൈവ് സ്റ്റോക്ക്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗം, കുടുംബാഗം, ഓക്സ‌ിലറി അംഗങ്ങളിൽപ്പെട്ടവരായിരിക്കണം. 35 വയസാണ് പ്രായപരിധി. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, പ്രായം, ഫോട്ടോ അടങ്ങിയ മേൽവിലാസ രേഖ, പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സിഡിഎസ് സാക്ഷ്യപത്രം, അപേക്ഷ ഫീസ് ഇനത്തിൽ ജില്ല മിഷൻ കോഓർഡിനേറ്റർ കോട്ടയത്തിൻ്റെ പേരിൽ മാറാവുന്ന 200/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിലുള്ള അപേക്ഷകൾ ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, ജില്ല പഞ്ചായത്ത് ഭവൻ, കോട്ടയം 02 എന്ന വിലാസത്തിൽ അയക്കണം. ഡിസംബർ 20 വൈകിട്ട് അഞ്ചുമണി വരെയാണ് സമയം. അപേക്ഷ ഫോമും, വിശദാംശങ്ങളും www.kudumbashree.org ലഭ്യമാണ്. ഫോൺ: 04812302049

ഡെപ്യൂട്ടേഷൻ നിയമനം

  • കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്ത‌ികയിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്ത‌ികയിൽ 35,60075,400 ശമ്പള സ്കെയിലിൽ ജോലി നോക്കുന്ന സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് ഡിസംബർ 18 വരെ അപേക്ഷിക്കാം. ഓഫീസ് മേലധികാരി മുഖേന സമർപ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 04712743783.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *