Govt November Jobs 2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ എല്ലാത്തിന്റെയും വിശദമായി വിവരങ്ങൾ ചുവടെയുണ്ട് അനുയോജ്യമായത് തിരഞ്ഞെടുത്തു അപേക്ഷകൾ നൽകുക

ഒഴിവുകൾ

  • ​പ്ലംബർ
  • ​ഡ്രൈവർ
  • ​ഓഫീസ് അറ്റൻഡന്റ്
  • ​ഗസ്റ്റ് ഹൗസ് മാനേജർ
  • ​ആംബുലൻസ് ഡ്രൈവർ
  • ​ഡാറ്റ എൻട്രി ഓപ്പറേറ്റർ
  • ​സെക്യൂരിറ്റി
  • ​ജിം ട്രെയിനർ – സ്കിൽഡ്
  • ​ഓഫീസ് അസിസ്റ്റന്റ് (സ്കിൽഡ്) – അക്കൗണ്ട്സ്
  • ​ഓഫീസ് അസിസ്റ്റന്റ് (സ്കിൽഡ്) – ജനറൽ അഡ്മിനിസ്ട്രേഷൻ
  • ​സപ്പോർട്ട് എൻജിനീയർ (സിവിൽ) – സ്കിൽഡ്
  • ​ഫീൽഡ് അസിസ്റ്റന്റ്
  • ​ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ
  • ​ടെക്നിക്കൽ മാനേജർ
  • ​പ്രോജക്ട് അസിസ്റ്റന്റ്
  • ​യംഗ് പ്രൊഫഷണൽ I
  • ​വുമൻ ഫെസിലിറ്റേറ്റർ
  • ​യംഗ് പ്രൊഫഷണൽ II
​സി.എം.എഫ്.ആർ.ഐ. (വിഴിഞ്ഞം) – 3 ഒഴിവ്

​തിരുവനന്തപുരം വിഴിഞ്ഞം റീജണൽ സെന്ററിൽ ഒരു വർഷ കരാർ നിയമനത്തിനായി ഫീൽഡ് അസിസ്റ്റന്റ് (2 ഒഴിവ്), യംഗ് പ്രൊഫഷണൽ I (1) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. നവംബർ 18 വരെ അപേക്ഷ സ്വീകരിക്കും. അഭിമുഖം നവംബർ 25-ന് വിഴിഞ്ഞം റീജണൽ സെന്ററിൽ നടക്കും. ഫീൽഡ് അസിസ്റ്റന്റിന് ബി.എഫ്.എസ്‌സി/ബി.എസ്‌സി സൂവോളജിയും, യംഗ് പ്രൊഫഷണൽ തസ്തികയ്ക്ക് എം.എഫ്.എസ്‌സി/ഫിഷറീസ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിഎൻ.എസ്‌സിയും യോഗ്യതയാണ്. ശമ്പളം യഥാക്രമം 20,000 രൂപയും 30,000 രൂപയുമാണ്. പ്രായം 21-45. കൂടുതൽ വിവരങ്ങൾക്ക് www.cmfri.org.in സന്ദർശിക്കുക.

​ഐസർ (IISER) തിരുവനന്തപുരം – 2 ഒഴിവ്

​തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ 2 ഒഴിവുകളിലേക്ക് മൂന്നുമാസ കരാർ നിയമനമുണ്ട് (3 വർഷം വരെ നീട്ടിക്കിട്ടും). നവംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ബയോളജിക്കൽ സയൻസിൽ ബിരുദമാണ് യോഗ്യത. പ്രായപരിധി 50. ഫെലോഷിപ്പ് 27,000 രൂപ. വെബ്സൈറ്റ്: www.iisertvm.ac.in.

​സി.എം.എഫ്.ആർ.ഐ. (കൊച്ചി) – 5 ഒഴിവ്

​കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോജക്റ്റിൽ യംഗ് പ്രൊഫഷണൽ I & II തസ്തികകളിൽ 5 ഒഴിവുകളാണുള്ളത്. ഒരു വർഷ കരാർ നിയമനമായ ഇതിലേക്ക് നവംബർ 6 വരെ അപേക്ഷിക്കാം. അഭിമുഖം നവംബർ 12-ന് രാവിലെ 10 മണിക്ക് നടക്കും. യംഗ് പ്രൊഫഷണൽ I-ന് ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദവും 30,000 രൂപ ശമ്പളവും, യംഗ് പ്രൊഫഷണൽ II-ന് പി.ജി.യും 42,000 രൂപ ശമ്പളവുമാണ്. പ്രായം 21-45.

​ആലപ്പുഴ – വുമൻ ഫെസിലിറ്റേറ്റർ

​ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്ററുടെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടക്കുന്നു. നവംബർ 7-ന് രാവിലെ 11 മണിക്ക് ചമ്പക്കുളം ബ്ലോക്ക് ഓഫീസിൽ അഭിമുഖം ഉണ്ടായിരിക്കും. വിമൻ സ്റ്റഡീസ്/ജെൻഡർ സ്റ്റഡീസ്/സോഷ്യൽ വർക്ക്/സൈക്കോളജി/സോഷ്യോളജി എന്നിവയിൽ പി.ജി. ഉള്ളവർക്ക് പങ്കെടുക്കാം. ഹോണറേറിയം 17,000 രൂപയാണ്. ബന്ധപ്പെട്ട രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകണം.

​ആലപ്പുഴ – ആംബുലൻസ് ഡ്രൈവർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ

​തുറവൂർ താലൂക്ക് ആശുപത്രിയിൽ എച്ച്.എൻ.ഐ.യുടെ കീഴിൽ ആംബുലൻസ് ഡ്രൈവർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സെക്യൂരിറ്റി തസ്തികകളിൽ ദിവസവേതന നിയമനമുണ്ട്. അപേക്ഷ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുമായി നവംബർ 7-നകം താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഇൻ ചാർജിന് അപേക്ഷ നൽകണം. അഭിമുഖം നവംബർ 12-ന് രാവിലെ 11 മണിക്ക് നടക്കും.

​എറണാകുളം – പാലിയേറ്റീവ് നഴ്സ്

​പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടക്കുന്നു. നവംബർ 7-നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-24993363 എന്ന നമ്പറിൽ ബന്ധപ്പെടാം.

​വയനാട് – മാനേജർ

​കേരള ജല അതോറിറ്റിയുടെ ജലജീവൻ മിഷൻ ലാബുകളിൽ ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ എന്നീ ഒഴിവുകളിലേക്ക് ഒരു വർഷ കരാർ നിയമനമുണ്ട്. കെമിസ്ട്രി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ 6-ന് രാവിലെ 11 മണിക്ക് ബത്തേരി ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിൽ വെച്ച് നടക്കും. ഫോൺ: 0495-2374570.

​എൻ.ഐ.ടി. കോഴിക്കോട് – 6 ഒഴിവ്

​കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഹോസ്റ്റലുകളിൽ വിവിധ തസ്തികകളിലായി 6 ഒഴിവുകളുണ്ട്. നവംബർ 4 വരെ അപേക്ഷിക്കാം. അഭിമുഖം/എഴുത്തുപരീക്ഷ നവംബർ 5-നാണ്. ഓഫീസ് അസിസ്റ്റന്റ് (സ്കിൽഡ്)-അക്കൗണ്ട്സ്, ജനറൽ അഡ്മിനിസ്ട്രേഷൻ, സപ്പോർട്ട് എൻജിനീയർ (സിവിൽ)-സ്കിൽഡ്, ജിം ട്രെയിനർ-സ്കിൽഡ് എന്നീ തസ്തികകളിലാണ് അവസരം. വെബ്സൈറ്റ്: www.nitc.ac.in.

​എസ്.സി.ഇ.ആർ.ടി. (SCERT) – 5 ഒഴിവ്

​തിരുവനന്തപുരത്തെ സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ ദിവസവേതന വ്യവസ്ഥയിൽ 5 ഒഴിവുകളാണുള്ളത്. പ്ലംബർ, ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ്, ഗസ്റ്റ് ഹൗസ് മാനേജർ എന്നീ തസ്തികകളിലേക്ക് നവംബർ 4-നകം അപേക്ഷിക്കണം. വിലാസം: ഡയറക്ടർ-എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12. വെബ്സൈറ്റ്: www.scert.kerala.gov.in. 

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel