Canara Bank Job Apply Now

കാനറാ ബാങ്ക് (Canara Bank) 2026-27 വർഷത്തെ ഗ്രാജുവേറ്റ് അപ്രന്റീസ് (Graduate Apprentice) തസ്തികകളിലേക്കു യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യയിലാകെ 3500 ഒഴിവുകളാണുള്ളത് (കേരളത്തിൽ 240 ഒഴിവുകൾ)

പ്രധാന വിവരങ്ങൾ

  • ​പരിശീലന കാലയളവ്: 12 മാസം (1 വർഷം).
  • ​സ്റ്റൈപ്പൻഡ് (Stipend): പ്രതിമാസം ₹16,650/- ലഭിക്കും. ഇതിൽ ബാങ്ക് നൽകുന്ന ₹10,500/- ഉം സർക്കാർ വിഹിതമായ ₹6,150/- ഉം ഉൾപ്പെടുന്നു.
  • ​പ്രധാന തീയതികൾ: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത് 01.10.2026-ലും അവസാനിക്കുന്നത് 17.10.2026-ലുമാണ്.
  • ​അപേക്ഷാ ഫീസ്: SC / ST / PwBD വിഭാഗക്കാർക്ക് ഫീസില്ല. മറ്റുള്ളവർക്ക് ₹500/- ആണ് അപേക്ഷാ ഫീസ്/ഇന്റിമേഷൻ ചാർജ്.

​വിദ്യാഭ്യാസയോഗ്യത

  • ​അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Graduation).
  • ​01.01.2023-നും 01.09.2026-നും ഇടയിൽ ബിരുദം പൂർത്തിയായിരിക്കണം.

​പ്രായപരിധി

  • ​01.09.2026 പ്രകാരം ഉദ്യോഗാർത്ഥിക്ക് 20 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായമുണ്ടായിരിക്കണം (02.09.1998-നും 01.09.2006-നും ഇടയിൽ ജനിച്ചവരായിരിക്കണം).
  • ​സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ബാധകമാണ് (SC/ST വിഭാഗത്തിന് 5 വർഷം, OBC വിഭാഗത്തിന് 3 വർഷം, PwBD വിഭാഗത്തിന് 10 വർഷം എന്നിങ്ങനെ പ്രായപരിധിയിൽ ഇളവ് ലഭിക്കും).

​അപേക്ഷ രീതി

  • ​ഘട്ടം 1: ആദ്യം https://nats.education.gov.in എന്ന നാറ്റ്സ് (NATS) പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പ്രൊഫൈൽ 100% പൂർത്തിയാക്കുക. അവിടെ ലഭിക്കുന്ന എൻറോൾമെന്റ് നബർ സൂക്ഷിക്കുക.
  • ​ഘട്ടം 2: കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.canarabank.bank.in സന്ദർശിച്ച് ‘Careers’ -> ‘Recruitment’ വഴി ഓൺലൈനായി അപേക്ഷിക്കുക.
  • ​ഫോട്ടോ, ഒപ്പ്, ഇടത് പെരുവിരൽ അടയാളം, കൈപ്പടയിൽ എഴുതിയ ഡിക്ലറേഷൻ എന്നിവ നിർദ്ദിഷ്ട അളവുകളിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel