യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ (UIIC) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സ്കെയിൽ-1) തസ്തികയിലെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ താഴെ നൽകുന്നു:
തസ്തികയും ഒഴിവുകളും
- ആകെ ഒഴിവുകൾ: 225
- ശമ്പള നിരക്ക് ₹82,485 – 1,56,745
വിദ്യാഭ്യാസ യോഗ്യത
- ജനറലിസ്റ്റ്: ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%).
- ഹിന്ദി (രാജ്ഭാഷ) ഓഫീസർ: ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടുന്ന ബിരുദാനന്തര ബിരുദം (ജനറൽ വിഭാഗത്തിന് 60%, പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 55% മാർക്ക്).
- പ്രായപരിധി (30.06.2026 അടിസ്ഥാനമാക്കി) 21 – 30 വയസ്സ്.
- ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ: പട്ടികവിഭാഗത്തിന് 5 വർഷം, ഒ.ബി.സി വിഭാഗത്തിന് 3 വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം. വിമുക്തഭടന്മാർക്കും ഇൻഷുറൻസ് കമ്പനി ജീവനക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
- രണ്ട് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയും തുടർന്ന് അഭിമുഖവും.
- പ്രിലിമിനറി പരീക്ഷ: ഒക്ടോബർ 22
- മെയിൻ പരീക്ഷ: നവംബർ 30
അപേക്ഷാ ഫീസ്
- ജനറൽ/മറ്റ് വിഭാഗങ്ങൾക്ക്: ₹1,000
- പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക്: ₹250
- പ്രധാന വിവരങ്ങൾ അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 28
- അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: https://uiic.co.in