കേരള സർക്കാർ സ്ഥാപനമായ ഭവനം ഫൗണ്ടേഷൻ കേരള (BFK) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിലെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
തസ്തികകളും യോഗ്യതകളും
- അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് & ഫണ്ട്സ്)
- ഒഴിവുകൾ: 1വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ബി.എ (ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യംപരിചയം: കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയംശമ്പളം: പ്രതിമാസം ₹40,000/- (പ്രൊബേഷൻ കാലയളവിൽ)
- ക്ലാർക്ക്
- ഒഴിവുകൾ: 1വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദംപരിചയം: കമ്പ്യൂട്ടർ പരിജ്ഞാനത്തോടൊപ്പം 2 വർഷത്തെ പ്രവൃത്തിപരിചയംശമ്പളം: പ്രതിമാസം ₹22,000/-
പ്രധാന നിബന്ധനകളും തിരഞ്ഞെടുപ്പ് രീതിയും
- ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
- നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷാഫോം മാത്രമേ സ്വീകരിക്കുകയുള്ളൂ.
- അപേക്ഷകരുടെ എണ്ണത്തിന് അനുസൃതമായി എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
- തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ യാത്രാപ്പടിയോ ദിനബത്തയോ (TA/DA) ലഭിക്കില്ല.
അപേക്ഷിക്കേണ്ട വിധം
- അവസാന തീയതി: 2026 സെപ്റ്റംബർ 25, വൈകുന്നേരം 5:00 മണിക്ക് മുൻപായി
- അപേക്ഷ അയക്കേണ്ട രീതി: തപാലിലൂടെയോ നേരിട്ടോ ഇമെയിൽ (bfkerala@gmail.com) വഴിയോ സമർപ്പിക്കാം.
- വിലാസം: Bhavanam Foundation Kerala, TC 13/287/1, ‘Panachamootil’, Mulavana Junction, Kunnukuzhi, Vanchiyoor P.O., Thiruvananthapuram – 695 035
- ഫോൺ: 0471-2446632
Application and Official Notification
