കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും പ്രമുഖ വകുപ്പുകളിലും ജൂനിയർ എൻജിനീയർ (Junior Engineer – JE), ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ (IMD) സയന്റിഫിക് അസിസ്റ്റന്റ് തസ്തികകളിലേക്കുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിജ്ഞാപനം പുറപ്പെടുവിച്ചു.
തസ്തികയും ശമ്പളവും
- തസ്തികകൾ: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ജൂനിയർ എൻജിനീയർ (Civil, Electrical, Mechanical, Telecom) തസ്തികകളും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (IMD) സയന്റിഫിക് അസിസ്റ്റന്റും.
- ശമ്പള സ്കെയിൽ: 7th CPC പേ മാട്രിക്സിലെ ലെവൽ-6 (₹35,400 – ₹1,12,400).
- ആകെ ഒഴിവുകൾ: താൽക്കാലികമായി 1,748 ഒഴിവുകൾ.
- ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി: 02.09.2026 മുതൽ 22.09.2026 വരെ (രാത്രി 11:00 മണി വരെ)
പ്രായപരിധി (01.08.2026 പ്രകാരം)
- മിക്ക തസ്തികകൾക്കും പരമാവധി പ്രായപരിധി 30 വയസ്സ് (ജനനം 02.08.1996 നും 01.08.2008 നും ഇടയിൽ).
- CPWD, ലൈറ്റ്‌ഹൗസ് വകുപ്പ് തുടങ്ങിയ ചില തസ്തികകൾക്ക് 32 വയസ്സ് വരെ.
- ഇളവുകൾ: SC/ST വിഭാഗങ്ങൾക്ക് 5 വർഷം, OBC വിഭാഗങ്ങൾക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് (PwBD) 10 മുതൽ 15 വർഷം വരെ നിയമാനുസൃത ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
- ബന്ധപ്പെട്ട വിഷയത്തിൽ (Civil / Electrical / Mechanical / Telecom / Electronics മുതലായവ) എൻജിനീയറിങ് ബിരുദം (Degree) അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ.
- ചില വകുപ്പുകളിൽ (ഉദാഹരണത്തിന് BRO, MES, DGQA) ഡിപ്ലോമയുള്ളവർക്ക് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
- IMD സയന്റിഫിക് അസിസ്റ്റന്റ് തസ്തികയ്ക്ക് ഫിസിക്സ് ഒരു വിഷയമായി പഠിച്ച ബിരുദം (B.Sc) അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് ബിരുദം ഉണ്ടായിരിക്കണം.
അപേക്ഷാ ഫീസ്
- ഫീസ്: ₹100/-
- വനിതകൾ, SC, ST, PwBD, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
- കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ (KKR Region) കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശ്ശൂർ, ആലപ്പുഴ, മലപ്പുറം.
അപേക്ഷിക്കേണ്ട വിധം
- SSC-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://ssc.gov.in വഴിയോ ‘mySSC’ മൊബൈൽ ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്.
- പുതിയ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കിയ ശേഷം ലൈവ് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
