കേരളത്തിലെ വിവിധ സർക്കാർ, അർധസർക്കാർ, പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിലവിലുള്ള ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ താഴെ നൽകുന്നു. ആരോഗ്യ കേരളം (NHM), എൻ.ഐ.ടി കോഴിക്കോട്, മിൽമ, മലിനീകരണ നിയന്ത്രണ ബോർഡ്, NHRIMH തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലായി പത്താം ക്ലാസ് മുതൽ പ്രൊഫഷണൽ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ഹോം ഗാർഡ്
- ഹോസ്റ്റൽ വാർഡൻ (വനിത)
- ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ്
- പബ്ലിക് റിലേഷൻസ് ഓഫീസർ
- സെയിൽസ് ഓഫീസർ
- അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ
- ഓഡിയോളജിസ്റ്റ്
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
- സ്പെഷ്യൽ എജ്യുക്കേറ്റർ
- മെഡിക്കൽ ഓഫീസർ
- റെസിഡന്റ് മെഡിക്കൽ ഓഫീസർ
- ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ഒഴിവുകൾ
- അക്കൗണ്ട്സ് ഓഫീസർ
1. NHRIMH കോട്ടയം: മെഡിക്കൽ ഓഫീസർ, റെസിഡന്റ് മെഡിക്കൽ ഓഫീസർ
കോട്ടയം നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്തിൽ (NHRIMH) മെഡിക്കൽ ഓഫീസർ, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികകളിലായി 6 ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിനായുള്ള ഇന്റർവ്യൂ സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കും. യോഗ്യത, പ്രായം, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് www.nhrimh.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോം ഗാർഡ് – പത്തനംതിട്ട ജില്ല
പത്തനംതിട്ട ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് / പൊലീസ് വകുപ്പുകളിലേക്ക് ഹോം ഗാർഡ് തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരും സൈനിക/അർധസൈനിക വിഭാഗങ്ങളിൽ നിന്നോ പൊലീസ്, ഫയർ സർവീസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ വകുപ്പുകളിൽ നിന്നോ വിരമിച്ച 35 നും 58 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും സെപ്റ്റംബർ 19-നകം ജില്ലാ ഫയർ ഓഫീസിൽ എത്തിക്കണം. ഫോൺ: 94979 20097.
3. NIT കോഴിക്കോട്: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് ഒഴിവുകൾ
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ 3 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ ഇ-മെയിൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇന്റർവ്യൂ സെപ്റ്റംബർ 4, 7 തീയതികളിൽ നടക്കും. വിശദവിവരങ്ങൾക്ക് www.nitc.ac.in കാണുക.
4. ആരോഗ്യ കേരളം (തിരുവനന്തപുരം): പബ്ലിക് റിലേഷൻസ് ഓഫീസർ
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ തിരുവനന്തപുരത്ത് പബ്ലിക് റിലേഷൻസ് ഓഫീസറുടെ 2 ഒഴിവുകളിലേക്ക് കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. MSW / MBA / MHA യോഗ്യതയും 2 വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്സും പ്രതിമാസ ശമ്പളം 24,000 രൂപയുമാണ്. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
5. മിൽമ: സെയിൽസ് ഓഫീസർ
കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ (മിൽമ) സെയിൽസ് ഓഫീസറുടെ 6 ഒഴിവുകളിലേക്ക് (തിരുവനന്തപുരം-1, പത്തനംതിട്ട-1, എറണാകുളം-1, പാലക്കാട്-1, കോഴിക്കോട്-1, കണ്ണൂർ-1) ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. എം.ബി.എ (മാർക്കറ്റിങ്) അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/അഗ്രികൾച്ചറൽ ബിസിനസ് മാനേജ്മെന്റിൽ പി.ജിയും ഒരു വർഷത്തെ പരിചയവുമുള്ള 40 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 47,000 രൂപയാണ്. സെപ്റ്റംബർ 4 വരെ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
6. മലിനീകരണ നിയന്ത്രണ ബോർഡ്: ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ്
അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (അസാപ് കേരള) വഴി പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസർകോട് ഓഫീസുകളിലായി 6 ഗ്രാജ്വേറ്റ് എൻജിനീയറിങ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് സിവിൽ/കെമിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയവർക്ക് ഒരു വർഷ പരിശീലനത്തിന് അവസരമുണ്ട്. പ്രതിമാസ സ്റ്റൈപൻഡ് 10,000 രൂപയാണ്. ഓഗസ്റ്റ് 31 വരെ https://asapkerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
7. ആരോഗ്യ കേരളം (പാലക്കാട്): വിവിധ തസ്തികകൾ
പാലക്കാട് നാഷണൽ ഹെൽത്ത് മിഷനിൽ മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ, ഓഡിയോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ എന്നീ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അവസരം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 31 വരെ www.arogyakeralam.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
8. SIMET: അക്കൗണ്ട്സ് ഓഫീസർ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (SIMET) ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ട്സ് ഓഫീസറെ നിയമിക്കുന്നു. സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പിൽനിന്നു ഡെപ്യൂട്ടി സെക്രട്ടറിയുടെയോ അതിനു മുകളിലോ ഉള്ള തസ്തികയിൽ വിരമിച്ച 59 വയസ്സ് തികയാത്തവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 36,000 രൂപ. അപേക്ഷാ ഫീസ് 500 രൂപ (പട്ടിക വിഭാഗത്തിന് 250 രൂപ). താല്പര്യമുള്ളവർ ഓഗസ്റ്റ് 29-നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.simet.in.
9. കണ്ണൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റൽ: വാർഡൻ (വനിത)
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള അഴീക്കോട് ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ വനിതാ വാർഡൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഓഗസ്റ്റ് 29-ന് രാവിലെ 10 മണിക്ക് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് ഇന്റർവ്യൂ നടക്കും. ഫോൺ: 91889 20086.
