കേരള വനം-വന്യജീവി വകുപ്പിലെ സർവേ ലാസ്കർ, വാച്ചർമാർ, ടിമ്പർ സൂപ്പർവൈസർ, തോപ്പ് വാർഡൻ തുടങ്ങിയ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് (Category No: 091/2026) കേരള പബ്ലിക് സർവീസ് കമ്മീഷൻ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന വിവരങ്ങൾ
- വിഭാഗം (Category No): 091/2026 (ജനറൽ റിക്രൂട്ട്മെന്റ് – ജില്ലാതലം)
- വകുപ്പ്: വനം – വന്യജീവി വകുപ്പ്
- തസ്തികയുടെ പേര്: സർവേ ലാസ്കർസ്, ഡിപ്പോ ആന്റ് വാച്ച് സ്റ്റേഷൻ വാച്ചേഴ്സ്
- ശമ്പള സ്കെയിൽ: ₹ 23,000 – ₹ 50,200/-
- നിയമന രീതി: നേരിട്ടുള്ള നിയമനം (ജില്ലാടിസ്ഥാനത്തിൽ)
പ്രായപരിധി
- 18 – 40 വയസ്സ്: (02.01.1986 നും 01.01.2008 നും ഇടയിൽ ജനിച്ചവരായിരിക്കണം).
- ഒ.ബി.സി (OBC), എസ്.സി/എസ്.ടി (SC/ST) വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവ് ലഭിക്കും (പരമാവധി 50 വയസ്സ് കവിയരുത്).
യോഗ്യതകൾ
- വിദ്യാഭ്യാസ യോഗ്യത:
- ഏഴാം ക്ലാസ് (7th Standard) പാസായിരിക്കണം.
- ബിരുദം (Graduation) ഉള്ളവർ അപേക്ഷിക്കാൻ പാടില്ല.
- ശാരീരിക യോഗ്യത:
- ഉയരം: കുറഞ്ഞത് 163 സെ.മീ
- നെഞ്ചളവ്: കുറഞ്ഞത് 79 സെ.മീ
- നെഞ്ചളവ് വികാസം: കുറഞ്ഞത് 5 സെ.മീ
പ്രധാന നിബന്ധനകൾ
- സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവർക്കും (Differently Abled) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
- ഇടുക്കി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചുരുങ്ങിയത് 10 വർഷത്തേക്ക് സ്ഥലംമാറ്റം (Transfer/Deputation) അനുവദിക്കില്ല.
- കായിക താരങ്ങൾക്ക് (Meritorious Sports Persons) ജനറൽ കണ്ടീഷൻ പ്രകാരം അധിക മാർക്ക് ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധവും അവസാന തീയതിയും
- കേരള PSC-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈലിലൂടെ മാത്രം ഓൺലൈനായി അപേക്ഷിക്കുക.
- അപേക്ഷാ ഫീസ്: ഇല്ല.
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 02 സെപ്റ്റംബർ 2026, ബുധനാഴ്ച രാത്രി 12:00 മണി വരെ.
