Latest Jobs Aug 2026 Apply Now

കേരളത്തിലെ വിവിധ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലായി പത്താം ക്ലാസ് മുതൽ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഉദ്യോഗാർത്ഥികൾക്കായി താൽക്കാലിക/കരാർ അടിസ്ഥാനത്തിലുള്ള ജോലി ഒഴിവുകൾ

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് (ഇടുക്കി ഡിവിഷൻ)

  • തസ്തിക: പാർട്ട് ടൈം സ്വീപ്പർ (കരാർ അടിസ്ഥാനത്തിൽ) – വനിതകൾക്ക് മാത്രം.
  • സ്ഥലം: കട്ടപ്പന ഷോപ്പിംങ് കോംപ്ലക്സ്.
  • യോഗ്യത: പത്താം ക്ലാസ്, 25 വയസ്സിന് മുകളിൽ പ്രായം ഉണ്ടായിരിക്കണം.
  • അവസാന തിയതി: ആഗസ്റ്റ് 19.
  • അപേക്ഷിക്കേണ്ട വിധം: ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, ഇടുക്കി ഡിവിഷൻ, കട്ടപ്പന എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുക.
  • ഫോൺ നമ്പർ: 04868 272 412

വനിതാ ശിശു വികസന വകുപ്പ് (എറണാകുളം)

  • തസ്തിക: ഡാറ്റ അനലിസ്റ്റ് (ദിവസ വേതനാടിസ്ഥാനത്തിൽ – പ്രതിദിനം 618 രൂപ).
  • സ്ഥലം: എറണാകുളം ചൈൽഡ് ഹെൽപ് ലൈൻ, റെയിൽവേ ചൈൽഡ് ഹെൽപ് ലൈൻ (മിഷൻ വാൽസല്യ പദ്ധതി).
  • യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, എക്കണോമിക്സ് അല്ലെങ്കിൽ BCA എന്നിവയിൽ ഏതെങ്കിലും ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം. (പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന).
  • അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ആഗസ്റ്റ് 20.

കുടുംബശ്രീ ജില്ലാ മിഷൻ (വയനാട്)

  • തസ്തികകൾ: കൗൺസിലർ, സർവ്വീസ് പ്രൊവൈഡർ, സെക്യൂരിറ്റി (ദിവസ വേതനാടിസ്ഥാനത്തിൽ).
  • സ്ഥലം: സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് (രാത്രികാലങ്ങളിൽ സേവനം അനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം).
  • അപേക്ഷിക്കാൻ അർഹതയുള്ളവർ: 20-നും 40-നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ/ഓക്സിലറി അംഗങ്ങളായ വനിതകൾക്ക് (നിലവിൽ പ്രവർത്തിക്കുന്ന 50 വയസ്സിൽ താഴെയുള്ള കമ്മ്യൂണിറ്റി കൗൺസിലർമാർക്കും അപേക്ഷിക്കാം).
  • യോഗ്യതകൾ:
    • കൗൺസിലർ: MSc സൈക്കോളജി / MSW അല്ലെങ്കിൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം. ഒപ്പം അംഗീകൃത സ്ഥാപനങ്ങളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം.
    • സർവ്വീസ് പ്രൊവൈഡർ: അംഗീകൃത ബിരുദം (2 വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന).
    • സെക്യൂരിറ്റി: പത്താം ക്ലാസ്.
  • അഭിമുഖം നടക്കുന്ന തിയതി: ഓഗസ്റ്റ് 18, രാവിലെ 10 മണി.
  • പങ്കെടുക്കേണ്ട വിധം: വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം വയനാട് ജില്ലാ മിഷൻ ഓഫീസിൽ നേരിട്ട് എത്തുക.
  • ഫോൺ നമ്പർ: 04936 206 589, 04936 299 370

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel