അടുത്തമാസം മുതൽ കയറാൻ പറ്റുന്ന കേരളത്തിലെ വിവിധ ജില്ലകളിലായി ഉള്ള സർക്കാർ ഓഫീസുകളിൽ ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ
ജോലി ഒഴിവുകൾ
- ഡ്രൈവർ / സെക്യൂരിറ്റി
- ഡാറ്റ എൻട്രി ഓപ്പറേറ്റർ
- എൻജിനീയർ, ഓവർസിയർ
- ശുചീകരണത്തൊഴിലാളി
- യോഗ ഇൻസ്ട്രക്ടർ
- ടെക്നീഷ്യൻ
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
- കേയർടേക്കർ
- കുക്ക്
- ക്ലീനിങ് സ്റ്റാഫ്
- ഒപ്റ്റോമെട്രിസ്റ്റ്
- ലാബ് ടെക്നീഷ്യൻ
- പാലിയേറ്റീവ് നഴ്സ്
- ഡോക്ടർ
- യൂറോ ടെക്നീഷ്യൻ
- കേയർ പ്രൊവൈഡർ.
- ലാബ് അസിസ്റ്റന്റ്
- ട്യൂട്ടർ.
- ഡെമോൺസ്ട്രേറ്റർ
- ജൂനിയർ റെസിഡന്റ്
തിരുവനന്തപുരം
- ഡ്രൈവർ/സെക്യൂരിറ്റി വർക്കല നഗരസഭാ ആംബുലൻസിൽ 2 ഡ്രൈവർ തസ്തികയിലും പുതിയ ക്രിമറ്റോറിയത്തിലെ സെക്യൂരിറ്റി ഒഴിവിലും അപേക്ഷ ക്ഷണിച്ചു. അഭിമുഖം: ഓഗസ്റ്റ് 1-ന് രാവിലെ 10.30-ന് നഗരസഭയിൽ. പ്രായപരിധി: 45.
- ഡാറ്റ എൻട്രി ഓപ്പറേറ്റർ നാവായിക്കുളം പി.എച്ച്.സി.യിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. കരാർ നിയമനം. അഭിമുഖം: ഓഗസ്റ്റ് 31-ന് രാവിലെ 10-ന്.
കൊല്ലം
- ശുചീകരണത്തൊഴിലാളി പരവൂർ നഗരസഭയിൽ ശുചീകരണത്തൊഴിലാളികളുടെ ദിവസവേതന നിയമനം. യോഗ്യത: ഏഴാം ക്ലാസ്. പ്രായം: 18–45. നല്ല കായികക്ഷമത ഉണ്ടായിരിക്കണം. നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന. അപേക്ഷ ജൂലൈ 30-നകം ലഭിക്കണം.
ആലപ്പുഴ
- ടെക്നീഷ്യൻ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ക്ലിനിക്കൽ ലാബ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ ടെക്നീഷ്യൻമാരെ താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം: ഓഗസ്റ്റ് 10-ന് രാവിലെ 10-ന് ആശുപത്രി കോൺഫറൻസ് ഹാളിൽ. ഫോൺ: 0477-2251151.
എറണാകുളം
- എൻട്രി ഹോം ഫോർ ഗേൾസ്: 5 ഒഴിവ് വനിതാ ശിശുവികസന വകുപ്പിനു കീഴിൽ എറണാകുളം കൊമ്പാറ എൻട്രി ഹോം ഫോർ ഗേൾസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കേയർടേക്കർ, സെക്യൂരിറ്റി, കുക്ക്, ക്ലീനിങ് സ്റ്റാഫ് ഒഴിവ്. ജൂലൈ 30-നകം അപേക്ഷിക്കണം. ഇമെയിൽ: hchildrenshome@gmail.com | ഫോൺ: 85473 96340.
- കുടുംബാരോഗ്യം കേന്ദ്രം: 3 ഒഴിവ് കൂവപ്പടി പഞ്ചായത്തിലെ കോടനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഒപ്റ്റോമെട്രിസ്റ്റ്, ലാബ് ടെക്നീഷ്യൻ, പാലിയേറ്റീവ് നഴ്സ് ഒഴിവ്. അഭിമുഖം: ജൂലൈ 30-ന് രാവിലെ 10-ന്. ഫോൺ: 0484-2647678 | ഇമെയിൽ: phckodanad@gmail.com.
കോഴിക്കോട്
- ലാബ് അസിസ്റ്റന്റ് വടകര കോളജ് ഓഫ് എൻജിനീയറിങ്ങിൽ കെമിസ്ട്രി, ഫിസിക്സ് ലാബുകളിൽ ലാബ് അസിസ്റ്റന്റ് നിയമനം. അഭിമുഖം: ജൂലൈ 30-ന് രാവിലെ 10-ന്.
