Government July Vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിൽ ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകൾ

വയനാട്
  • കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ ഒഴിവുകൾ: നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് (7 ഒഴിവ്), ക്ലീനിങ് സ്റ്റാഫ് (4), ഡ്രൈവർ (3), നഴ്സിങ് അസിസ്റ്റന്റ് (2), മൾട്ടിപർപ്പസ് വർക്കർ (2), ഫിറ്റിങ്സ് ട്രെയിനർ (2), സ്റ്റാഫ് നഴ്സ് (2), സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ്, ജി-നെറ്റ്വർക്ക് ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിലായി ആകെ 33 ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 14, 15 തീയതികളിൽ രാവിലെ 10 മണിക്ക് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 77369 19799.
  • ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ: കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ, സാനിറ്റേഷൻ വർക്കർ, മൾട്ടി പർപ്പസ് വർക്കർ, പഞ്ചകർമ്മ തെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സെക്യൂരിറ്റി തസ്തികകളിൽ താൽക്കാലിക നിയമനം നടക്കുന്നു (ആകെ 6 ഒഴിവുകൾ). അഭിമുഖം ജൂലൈ 16, 18 തീയതികളിൽ രാവിലെ 10 മണിക്ക് നടക്കും. ഫോൺ: 0493-6207455.
  • ഡ്രൈവർ ഒഴിവ്: പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ഡ്രൈവറെ നിയമിക്കുന്നു. താല്പര്യമുള്ളവർ ജൂലൈ 15-ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
കൊല്ലം
  • തെറാപ്പിസ്റ്റ് ഒഴിവുകൾ: മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ ‘സ്പോട്സ്@മുഖത്തല’ പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയർ തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് തസ്തികകളിലായി 3 ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. അപേക്ഷകൾ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മുഖത്തല. ഫോൺ: 82819 99106.
പത്തനംതിട്ട
  • ഡയാലിസിസ്/ഇസിജി ടെക്നീഷ്യൻ: അടൂർ ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യൻ, ഇസിജി ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 16-ന് രാവിലെ 10 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് നടക്കും. പ്രായപരിധി 40 വയസ്സ്. ഫോൺ: 0473-4223236.
  • ലാബ് ടെക്നീഷ്യൻ ഒഴിവ്: തുമ്പമൺ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യന്റെ ഒരു ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 15-ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 0473-4266609.
  • ഡ്രൈവർ ഒഴിവ്: കൊടുമൺ പഞ്ചായത്തിൽ ഡ്രൈവർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ളവർ ജൂലൈ 16-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0473-4285225.
എറണാകുളം
  • സിടി-ആം (CT-ARM) ടെക്നീഷ്യൻ: എറണാകുളം മെഡിക്കൽ കോളേജിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സിടി-ആം ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: റേഡിയോണോളജിക്കൽ ടെക്നോളജി ഡിപ്ലോമ. അഭിമുഖം ജൂലൈ 14-ന് രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജിലെ സിസിഎം ഹാളിൽ വെച്ച് നടക്കും. ഫോൺ: 0484-2754000.
കോഴിക്കോട്
  • ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്: എകരൂൽ ഉണ്ണികുളം പഞ്ചായത്ത് മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂലൈ 16-ന് രാവിലെ 11 മണിക്ക് ഉണ്ണികുളം പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.
കണ്ണൂർ
  • അസിസ്റ്റന്റ് പ്രിസൺ ഓഫീസർ: കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്‌ഷനൽ ഹോമിൽ മാനസിക വെല്ലുവിളിയുള്ള തടവുകാരെ നിരീക്ഷിക്കുന്നതിനായി 5 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെ താൽക്കാലികമായി നിയമിക്കുന്നു. മുൻ സൈനികർക്ക് മാത്രമാണ് ഈ അവസരം. താല്പര്യമുള്ളവർ ജൂലൈ 15-ന് മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0497-2700069.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel