Kerala Govt Jobs 3-2026 Apply Now

കേരള സർക്കാരിന്റെ ജീവിതം സ്ഥാപനങ്ങളിലും ഓഫീസുകളിലും ആയി ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകളുടെ വിശദവിവരങ്ങൾ ചുവടെ

ആംബുലൻസ് ഡ്രൈവർ (കാസർകോട്)

​പരപ്പ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന് കീഴിലാണ് ആംബുലൻസ് ഡ്രൈവർ ഒഴിവുള്ളത്. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി: 18-45 വയസ്സ്.

  • അവസാന തീയതി: മാർച്ച് 25
  • അപേക്ഷിക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, പരപ്പ പി.ഒ.
  • ഫോൺ: 0467-2960111.
അക്രഡിറ്റഡ് എൻജിനീയർ (ഇടുക്കി)

​തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് ഈ കരാർ നിയമനം. ബി.ടെക് (സിവിൽ/അഗ്രികൾച്ചർ) ആണ് യോഗ്യത.

  • അവസാന തീയതി: മാർച്ച് 18 (വൈകിട്ട് 4 മണി വരെ)
  • അപേക്ഷിക്കേണ്ട വിലാസം: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തൊടുപുഴ കോളനി.
  • ഫോൺ: 0486-222464, ഇ-മെയിൽ: bpo2022n@gmail.com.
ഫാം സൂപ്പർവൈസർ (കാസർകോട്)

​കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിലാണ് ഒഴിവ്. പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും കമ്പ്യൂട്ടർ അറിവുമാണ് യോഗ്യത. ഇരുചക്ര വാഹന ലൈസൻസ് നിർബന്ധം. ശമ്പളം: 20,000 രൂപ. പ്രായപരിധി: 30 വയസ്സ്.

  • അവസാന തീയതി: മാർച്ച് 18
  • വെബ്സൈറ്റ്: www.keralachicken.org.in
  • ഫോൺ: 0499-4256111, 70127 66725.
വെറ്ററിനറി സർജൻ (ആലപ്പുഴ)

​ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എബിസി സെന്ററിൽ താല്ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

  • അഭിമുഖ തീയതി: മാർച്ച് 17 (രാവിലെ 11 മണി)
  • സ്ഥലം: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ആലപ്പുഴ.
  • ഫോൺ: 0477-2252431.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *