അധ്യാപക അനധ്യാപക ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള പുതിയ ജോലി ഒഴിവുകൾ. ഓരോന്നിന്റെയും വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക
അധ്യാപക തസ്തികകൾ
- പി.ജി.ടി / ജി.ടി / പ്രൈമറി ടീച്ചർ (ഇംഗ്ലീഷ്, മാത്‌സ്, സോഷ്യൽ സയൻസ്, ഹിന്ദി, ഇക്കണോമിക്സ്)
- കമ്പ്യൂട്ടർ ടീച്ചർ
- കിന്റർഗാർട്ടൻ / നഴ്സറി ടീച്ചർ
- മ്യൂസിക് ടീച്ചർ
- ക്രാഫ്റ്റ് ടീച്ചർ
- പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ (എൻജിനീയറിങ് & മാത്‌സ്)
- സി.സി.എ ഇൻസ്ട്രക്ടർ (ഡാൻസ്, മ്യൂസിക്, സ്കൂൾ ബാൻഡ്)
കായികം & പരിശീലനം
- സ്വിമ്മിംഗ് കോച്ച്
- ഗെയിംസ് കോച്ച് (വോളീബോൾ, ഫുട്ബോൾ)
അനധ്യാപക/മറ്റ് തസ്തികകൾ
- ഓഫീസ് അസിസ്റ്റന്റ്
- ലാബ് ഇൻസ്ട്രക്ടർ
- ഹോസ്റ്റൽ വാർഡൻ
- വെഹിക്കിൾ സൂപ്പർവൈസർ / കെയർ ടേക്കർ
- ഡ്രൈവർ
- ആയ
- വാച്ച്മാൻ
പത്തനംതിട്ട – മാർത്തോമ്മാ സീനിയർ സെക്കൻഡറി സ്കൂൾ, കോഴഞ്ചേരി
കോഴഞ്ചേരി മാർത്തോമ്മാ സീനിയർ സെക്കൻഡറി സ്കൂളിൽ കിന്റർഗാർട്ടൻ ടീച്ചർ, വെഹിക്കിൾ സൂപ്പർവൈസർ/കെയർ ടേക്കർ, സി.സി.എ ഇൻസ്ട്രക്ടർ (വോളീബോൾ, ഫുട്ബോൾ, സ്കൂൾ ബാൻഡ്, ഡാൻസ് – വെസ്റ്റേൺ & ക്ലാസിക്കൽ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടീച്ചർ തസ്തികയിലേക്ക് ബിരുദവും എൻ.ടി.ടി/മോണ്ടിസോറി ട്രെയിനിംഗും പ്രവൃത്തിപരിചയവും വേണം. സൂപ്പർവൈസർ തസ്തികയ്ക്ക് പത്താം ക്ലാസ്/ഐ.ടി.ഐ/ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എൻജിനീയറിംഗും 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 35-50 വയസ്സ്. താല്പര്യമുള്ളവർ മാർച്ച് 12-നകം മാനേജർക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0468-2212096, ഇ-മെയിൽ: mtsskzy@gmail.com.

ആലപ്പുഴ – സെന്റ് ബർസൗമാസ് പബ്ലിക് സ്കൂൾ, മാവേലിക്കര
മാവേലിക്കര എടപ്പോൺ ഐരനിക്കുടിയിലുള്ള സെന്റ് ബർസൗമാസ് പബ്ലിക് സ്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുകളുണ്ട്. മാത്‌സ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഹിന്ദി, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്കൂൾ വിലാസത്തിലോ bursoumas94@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. ഫോൺ: 0479-2374675.
തൃശൂർ – ഭാരതീയ വിദ്യാഭവൻ
തൃശൂർ ഭാരതീയ വിദ്യാഭവനിൽ പ്രൈമറി ടീച്ചർ (D.El.Ed/TTC), കമ്പ്യൂട്ടർ ടീച്ചർ (MCA/M.Sc Computer Science), മ്യൂസിക് ടീച്ചർ (BA Music), ക്രാഫ്റ്റ് ടീച്ചർ (BFA), ഹോസ്റ്റൽ വാർഡൻ (ബിരുദം, 55 വയസ്സിൽ താഴെ), ഓഫീസ് അസിസ്റ്റന്റ് (ബിരുദം, കമ്പ്യൂട്ടർ അറിവ്) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് 19-നകം സെക്രെട്ടറിക്ക് ഇ-മെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷ നൽകണം. വിലാസം: ഭാരതീയ വിദ്യാഭവൻ, വടക്കേച്ചിറയ്ക്ക് സമീപം, തൃശൂർ-680020. ഫോൺ: 93887 80503, ഇ-മെയിൽ: hr@bvbthrissur.com.
എറണാകുളം – ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, വടുതല
വടുതല ഡോൺ ബോസ്കോ സ്കൂളിൽ പി.ജി.ടി/ജി.ടി (ഇക്കണോമിക്സ്, കമ്പ്യൂട്ടർ, നഴ്സറി), സ്വിമ്മിംഗ് കോച്ച്, ഡ്രൈവർ, ആയ, വാച്ച്മാൻ, ഹോസ്റ്റൽ വാർഡൻ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ ബയോഡേറ്റ അയക്കുക. വിലാസം: ദി പ്രിൻസിപ്പൽ, ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, വടുതല-682023. ഫോൺ: 0484-2435308, ഇ-മെയിൽ: office@donboscoschoolvaduthala.edu.in.
കോട്ടയം – സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് & ടെക്നോളജി, പാലാ
പാലാ ചൂണ്ടച്ചേരിയിലുള്ള സെന്റ് ജോസഫ്‌സ് എൻജിനീയറിങ് കോളേജിൽ പ്രൊഫസർ, അസോസിയേറ്റ്/അസിസ്റ്റന്റ് പ്രൊഫസർ (AI, AI & Data Science, CSE, ME, MCA, Maths), ലാബ് ഇൻസ്ട്രക്ടർ (BCA/Diploma in Computer Science & Engineering) എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. എ.ഐ.സി.ടി.ഇ ചട്ടപ്രകാരമാണ് യോഗ്യത. താല്പര്യമുള്ളവർ മാർച്ച് 18-നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്: www.sjcetpalai.ac.in. ഫോൺ: 0482-2239700.