കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള താൽക്കാലിക സർക്കാർ ജോലി ഒഴിവുകൾ. എല്ലാം ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുന്നത് കൂടുതൽ വിശദമായി വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു
| തസ്തിക | സ്ഥലം / വിലാസം | തീയതി & സമയം |
|---|---|---|
| ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് | എടവണ്ണ ബി.എഫ്.എച്ച്.സി കോണ്‍ഫറന്‍സ് ഹാൾ | ഫെബ്രുവരി 09, 9:30 AM |
| വെറ്ററിനറി സർജൻ | ജില്ലാ മൃഗസംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം | ഫെബ്രുവരി 09, 10:30 AM |
| ജൂനിയർ ഇൻസ്ട്രക്ടർ | ഗവ. ഐ.ടി.ഐ ചാല, തിരുവനന്തപുരം | ഫെബ്രുവരി 09, 2:00 PM |
| ക്ലീനിംഗ് സ്റ്റാഫ് | മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസ്, മഞ്ചേരി | ഫെബ്രുവരി 10, 10:30 AM |
| ഹോമിയോ മെഡിക്കൽ ഓഫീസർ | ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസ്, കല്‍പ്പാത്തി, പാലക്കാട് | ഫെബ്രുവരി 10, 4:00 PM (അവസാന സമയം) |
| അസിസ്റ്റന്റ് പ്രൊഫസർ | മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസ്, തിരുവനന്തപുരം | ഫെബ്രുവരി 11, 11:00 AM |
| ജനറൽ മാനേജർ | സബ് കളക്ടർ ഓഫീസ്/പ്രിയദർശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി | ഫെബ്രുവരി 12, 4:00 PM (അവസാന സമയം) |
| റേഡിയോഗ്രാഫർ | മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസ്, മഞ്ചേരി | ഫെബ്രുവരി 12, 10:30 AM |
| ഓഫീസ് അസിസ്റ്റന്റ് | മെമ്പർ സെക്രട്ടറി, MFHMS മുനമ്പം, എറണാകുളം ഓഫീസ് | ഫെബ്രുവരി 13 (അവസാന തീയതി) |
| ആംബുലൻസ് ഡ്രൈവർ | ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, ചാലക്കുടി | ഫെബ്രുവരി 20, 10:30 AM |
| ക്ഷേത്രം ട്രസ്റ്റി | അസി. കമ്മീഷണർ ഓഫീസ്, മലബാർ ദേവസ്വം ബോർഡ്, പാലക്കാട് | ഫെബ്രുവരി 21, 5:00 PM (അവസാന സമയം) |
ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
- മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റി മെമ്പർ സെക്രട്ടറിയുടെ എറണാകുളത്തുള്ള ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അക്കൗണ്ട്സ്, ടൈപ്പിംഗ്, ക്ലറിക്കൽ ജോലികൾ നിർവ്വഹിക്കേണ്ട തസ്തികയിലേക്ക് ബി.കോം ബിരുദമാണ് അടിസ്ഥാന യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് എന്നിവയ്ക്കൊപ്പം ജി.എസ്.ടി, ഇൻകം ടാക്സ്, ടാലി, ഇ-ടെൻഡർ നടപടികൾ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ പ്രായം, വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഫെബ്രുവരി 13-ന് മുമ്പായി നേരിട്ടോ, തപാൽ വഴിയോ, membersecretary14@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കാവുന്നതാണ്. വിലാസം – മെമ്പർ സെക്രട്ടറി/ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, MFHMS മുനമ്പം, ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് (സെൻട്രൽ സോൺ) ഓഫീസ്, ഡോ. സലിം അലി റോഡ്, ഹൈക്കോടതിക്ക് പിന്നിൽ, എറണാകുളം, പിൻ: 682018. ഫോൺ : 0484-2397370.
ജനറല്‍ മാനേജര്‍ നിയമനം
- മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാറടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ നിയമനം നടത്തുന്നു. ഇന്റര്‍മീഡിയറ്റില്‍ കുറയാത്ത വിദ്യാഭ്യാസം, ടീ പ്ലാന്റേഷന്‍/ഫാക്ടറി മാനേജ്‌മെന്റില്‍ 25 വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. പ്രായപരിധി 65 വയസ്സ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 12 ന് വൈകിട്ട് നാലിനകം സബ് കളക്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി വിലാസത്തിലോ, factorypriyadarshinitea@gmail.com ലോ അപേക്ഷ നല്‍കണം. ഫോണ്‍-9048320073.
ട്രസ്റ്റി നിയമനം
- പാലക്കാട്, കണ്ണാടി, ശ്രീ കൊറ്റുകുളങ്ങരഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഫെബ്രുവരി 21ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസി.കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് അസി. കമ്മീഷണര്‍ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777
ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ നിയമനം
- പാലക്കാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരമാവധി 90 ദിവസം വരെയോ അല്ലെങ്കില്‍ പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ സ്ഥിര നിയമനം നടക്കുന്നത് വരെയോ മാത്രമായിരിക്കും ജോലിയില്‍ തുടരാന്‍ സാധിക്കുക. ബി.എച്ച്.എം.എസ് യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 45 വയസ്സ് പ്രായപരിധിയില്‍ ഉള്ളവരായിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം പാലക്കാട് കല്‍പ്പാത്തിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 10 വൈകീട്ട് നാലിനകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2576355.
ക്ലീനിങ് സ്റ്റാഫ്, റേഡിയോഗ്രാഫര്‍ നിയമനം
- മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ്/കാസ്പ് പദ്ധതിക്ക് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫ്, റേഡിയോഗ്രാഫര്‍ എന്നീ തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഏഴാം ക്ലാസ് പാസായവര്‍ക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ഉള്ളവര്‍, മഞ്ചേരി മുനിസിപ്പല്‍ ഏരിയയിലുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അഭിമുഖം ഫെബ്രുവരി 10ന് രാവിലെ 10.30ന് നടക്കും. പ്ലസ് ടു പാസായവര്‍ക്ക് റേഡിയോഗ്രാഫര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഗവ. അംഗീകൃത രണ്ട് വര്‍ഷ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.ടി) അല്ലെങ്കില്‍ ഗവ. അംഗീകൃത മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് റേഡിയോതെറാപ്പി (ഡി.ആര്‍.ആര്‍.ടി) അല്ലെങ്കില്‍ ഗവ. അംഗീകൃത ബി.എസ്.സി എം.ആര്‍.ടി. കേരള പാരാമെഡിക്കല്‍ കൗണ്‍സില്ലിന്റെ രജിസ്ട്രേഷന്‍ നിര്‍ബന്ധം. സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ തുടങ്ങിയവയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം ഫെബ്രുവരി 12ന് രാവിലെ 10.30ന്. നിര്‍ദിഷ്ട യോഗ്യതയുള്ള 45 വയസ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച തിയതിയില്‍ നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 2766425.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2 നിയമനം
- എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ്-2 നിയമനം നടത്തുന്നു. എഎന്‍എം/ജെ.പി.എച്ച്.എന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി ഒന്‍പതിന് രാവിലെ 9.30ന് എടവണ്ണ ബി.എഫ്.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍-0483 2701029.
വെറ്ററിനറി സര്‍ജന്‍ വാക് ഇൻ ഇന്റര്‍വ്യൂ
- ജില്ലയില്‍ രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവന പദ്ധതി/മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു. ബി.വി.എസ്.സി, എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള വെറ്ററിനറി സര്‍ജന്മാര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്‍പതിന് രാവിലെ 10.30 ന് പൂര്‍ണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇൻ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍- 04832734917.
ഡ്രൈവർ വാക്ക് ഇൻ ഇന്റർവ്യൂ
- ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനു കീഴിൽ മലക്കപ്പാറ കേന്ദ്രീകരിച്ച് ആംബുലൻസ് സർവീസ് നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനുശേഷം അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും അപേക്ഷകരില്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. പ്രായപരിധി 25-40.താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഡ്രൈവിംഗ് ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി സർട്ടിഫിക്കറ്റ് (പട്ടികവർഗ വിഭാഗക്കാർക്ക് മാത്രം) എന്നിവയുടെ അസ്സൽ സഹിതം ചാലക്കുടി ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിൽ ഫെബ്രുവരി 20 ന് രാവിലെ 10:30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0487-2706100.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
- തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയാക് അനസ്തേഷ്യ തസ്തികയിൽ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കാർഡിയാക് അനസ്തേഷ്യയിൽ ഡിഎം/ ഡിഎൻബി അല്ലെങ്കിൽ അനസ്തേഷ്യയിൽ എംഡി/ ഡിഎൻബിയും മൂന്ന് വർഷം പ്രവൃത്തി പരിചയവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഫെബ്രുവരി 11 രാവിലെ 11 ന് ഹാജരാകണം.
ജൂനിയർ ഇൻസ്ട്രക്ടർ
- തിരുവനന്തപുരം, ചാല ഗവ. ഐ.ടി.ഐ.യിൽ മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താൽകാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് ഫെബ്രുവരി 9ന് അഭിമുഖം നടക്കും.മൾട്ടീമീഡിയ അനിമേഷൻ & സ്‌പെഷ്യൽ എഫക്ട്സിൽ ബി.വോക്ക് അല്ലെങ്കിൽ ഡിഗ്രി / വിഷയത്തിൽ രണ്ട് വർഷ ഡിപ്ലോമ / ഡി.ജി.റ്റി.യിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ N.T.C./N.A.C 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.യോഗ്യരായ ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471 2459255.