SSLC – 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.വിജയശതമാനം 99.70 %. 419128 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 417864 വിദ്യാർഥികൾ വിജയിച്ചു അതിൽ 68604 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും Full A+ നേടി ഏറ്റവും കൂടുതൽ Full A+ മലപ്പുറം ജില്ലയിൽ. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ല 99.94% കുറവ് വയനാട് 98.41
റിസൾട്ട് കൃത്യം 4 മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും തടസ്സങ്ങളില്ലാതെ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും ഉപയോഗിച്ച് റിസൾട്ട് ഡൗൺലോഡ് ചെയ്യാം
Check Your result Here
➧https://pareekshabhavan.kerala.gov.in/
➧ https://results.kite.kerala.gov.in
➧ https://sslcexam.kerala.gov.in
➧ http://www.prd.kerala.gov.in
➧ Saphalam App : Click Here
➧ https://results.kerala.gov.in
➧ https://examresults.kerala.gov.in
➧ http://thslchiexam.kerala.gov.in
➧ http://ahslcexam.kerala.gov.in
➧ https://sslcexam.kerala.gov.in
റിസൾട്ട് പരിശോധിക്കുന്ന വിധം
- ആദ്യം മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും വെബ്സൈറ്റിൽ നിങ്ങൾ കയറുക
- അതിൽ നിന്നും SSLC Result 2023 എന്ന ഭാഗം സെലക്ട് ചെയ്യുക
- അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ നിങ്ങളുടെ രജിസ്റ്റർ നമ്പരും ഡേറ്റ് ഓഫ് ബർത്തും എൻറർ ചെയ്യുക
- അതിനുശേഷം തൊട്ടടുത്ത കാണുന്ന Get Results എന്ന ഭാഗം സെലക്ട് ചെയ്താൽ നിങ്ങൾക്ക് പരീക്ഷയുടെ ഫലം ലഭിക്കുന്നതാണ്
പരീക്ഷാഫലത്തിൽ ലഭിക്കുന്ന ഗ്രേഡിങ് മാർക്ക് എത്ര ശതമാനം എന്ന് കണ്ടെത്താം
കഴിഞ്ഞ തവണ 99.26 ശതമാനമായിരുന്നു വിജയം. കോവിഡ് കാലമായിരുന്നതിനാൽ തന്നെ വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. എന്നാൽ, ഇക്കുറി വിജയ ശതമാനത്തിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഗ്രേയ്സ് മാർക്ക് ഉൾപ്പെടെയുള്ള ഫലമാകും ഇത്തവണ മന്ത്രി പ്രഖ്യാപിക്കുക. നേരത്തെ മെയ് 20ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.
ഇത്തവണ 4,19,362 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി. ഒന്നേകാൽ മാസത്തോളം നീണ്ട 70 ക്യാമ്പുകളിൽ പങ്കെടുത്ത 9762 അധ്യാപകരാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ പരീക്ഷ പൂർത്തിയാക്കാനും തുടർന്ന് മൂല്യനിർണയം നടത്തി സമയബന്ധിതമായി ഫലം പ്രഖ്യാപനം നടത്താനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം, ഹയർ സെക്കൻഡറി ഫലം മെയ് 25നാണ് പ്രഖ്യാപിക്കുക